യുഎസിൽ ഇന്ത്യൻ പ്രഫസർ വിദ്യാർഥികളെക്കൊണ്ടു വീട്ടുജോലി ചെയ്യിച്ചെന്ന്
യുഎസിൽ ഇന്ത്യൻ പ്രഫസർ വിദ്യാർഥികളെക്കൊണ്ടു വീട്ടുജോലി ചെയ്യിച്ചെന്ന്
Tuesday, November 20, 2018 12:51 AM IST
കാ​​ൻ​​​സ​​​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ പ്ര​​​ഫ​​​സ​​​ർ ത​​​ന്‍റെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വീ​​​ട്ടു​​​ജോ​​​ലി​​​ക്കു​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി ആ​​​രോ​​​പ​​​ണം. കാ​​ൻ​​സ​​​സി​​​ലെ മി​​​സൗ​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഫാ​​​ർ​​​മ​​​സി വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റാ​​​യ അ​​​സിം മി​​​ത്ര​​​യ്ക്കെ​​​തി​​​രേ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം. കാ​​ൻ​​​സ​​​സ് സി​​​റ്റി സ്റ്റാ​​​ർ ആ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

ത​​​ന്‍റെ വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​യെ നോ​​​ക്കാ​​​നും ചെ​​​ടി​​​ക​​​ൾ​​​ക്കു വെ​​​ള്ള​​​മൊ​​​ഴി​​​ക്കാ​​​നും മ​​​റ്റു വീ​​​ട്ടു​​​ജോ​​​ലി​​​ക​​​ൾ ചെ​​​യ്യാ​​​നും പ്ര​​ഫ​​സ​​ർ മി​​ത്ര വി​​​ദ്യാ​​​ർ​​​ഥി​​​ക​​ളെ നി​​യോ​​ഗി​​ച്ചെ​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.
വീ​​​ട്ടു​​​ജോ​​​ലി ചെ​​​യ്യാ​​​ൻ ത​​​യ്യാ​​​റാ​​​കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​മെ​​​ന്നും വി​​​സ റ​​​ദ്ദാ​​​ക്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​ക​​യും ചെ​​യ്തു.


ത​​​നി​​​ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് പ്ര​​​ഫ​​​സ​​​ർ അ​​​സിം മി​​​ത്ര പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി‍യി​​​ച്ചു. “എ​​​ന്‍റെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ പ​​​ല​​​രും വീ​​​ട്ടി​​​ൽ വ​​​രാ​​​റു​​​ണ്ട്. പ​​​ഠ​​​നാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് അ​​​വ​​​രെ​​​ത്തു​​​ന്ന​​​ത്. എ​​​ന്‍റെ ഭാ​​​ര്യ വ​​​ച്ചു​​​ണ്ടാ​​​ക്കി​​​യ ഭ​​​ക്ഷ​​​ണ​​​മാ​​​ണ് അ​​​വ​​​ർ പ​​​ല​​​പ്പോ​​​ഴും ക​​​ഴി​​​ക്കാ​​​റ്. പ​​​ഠ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാ​​​ത്ത ഒ​​​രു കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും വി​​​ദ്യാ​​​ർ‌​​​ഥി​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ല’’- പ്ര​​​ഫ​​​സ​​​ർ പ​​​റ​​​ഞ്ഞു. ഈ ​​പ്ര​​​ഫ​​​സ​​​ർ​​ക്ക് എ​​തി​​രേ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ മ​​​റ്റൊ​​​രു പ്ര​​​ഫ​​​സ​​​ർ മു​​​ൻ​​​പ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​ണെ​​​ന്നും കാ​​​ൻ​​​സ​​​സ് സി​​​റ്റി സ്റ്റാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.