ഖഷോഗി വധം: സിഐഎ റിപ്പോർട്ട് ചൊവ്വാഴ്ചയ്ക്കകമെന്നു ട്രംപ്
ഖഷോഗി വധം: സിഐഎ റിപ്പോർട്ട് ചൊവ്വാഴ്ചയ്ക്കകമെന്നു ട്രംപ്
Monday, November 19, 2018 12:37 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ജ​​​മാ​​​ൽ ഖ​​​ഷോ​​​ഗി വ​​​ധ​​​ത്തി​​​ൽ സി​​​ഐ​​​എ​​​യു​​​ടെ പൂ​​​ർ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ചൊ​​​വ്വാ​​​ഴ്ച​​​യ്ക്ക​​​കം ല​​​ഭി​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.

ഖ​​​ഷോ​​​ഗി​​​യെ വ​​​ധി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത് സൗ​​​ദി കി​​​രീടാ​​​വ​​​കാ​​​ശി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​നാ​​​ണെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ൽ സി​​​ഐ​​​എ എ​​​ത്തി​​​യ​​​താ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ നേ​​​ര​​​ത്തേ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. സി​​​ഐ​​​എ മേ​​​ധാ​​​വി ജി​​​നാ ഹെ​​​സ്പ​​​ലു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. ആ​​​രാ​​​ണ് വ​​​ധ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​തെന്നും ആ​​​രാ​​​ണ് ന​​​ട​​​പ്പാ​​​ക്കി​​​യ​​​തെ​​​ന്നും വി​​​ശ​​​ദ​​​മാ​​​ക്കു​​​ന്ന പൂ​​​ർ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ചൊ​​​വ്വാ​​​യ്ച​​​യ്ക്ക​​കം ല​​​ഭി​​​ക്കുമെന്നു ട്രം​​​പ് പറഞ്ഞു.


ഇ​​തി​​നി​​ടെ ഖ​​ഷോ​​ഗി വ​​ധ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ര​​ണ്ടാ​​മ​​തൊ​​രു ഓ​​ഡി​​യോ ടേ​​പ്പു​​കൂ​​ടി തു​​ർ​​ക്കി​​ക്കു കി​​ട്ടി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ഖ​​ഷോ​​ഗി​​യെ എ​​പ്ര​​കാ​​രം വ​​ധി​​ക്ക​​ണം തു​​ട​​ങ്ങി​​യ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ സൗ​​ദി​​യി​​ൽ നി​​ന്നെ​​ത്തി​​യ കൊ​​ല​​യാ​​ളി സം​​ഘം ച​​ർ​​ച്ച ചെ​​യ്യു​​ന്ന​​ത് ഇ​​തി​​ൽ കേ​​ൾ​​ക്കാ​ം.

ടേപ്പ് കേൾക്കില്ല

ഖ​​ഷോ​​ഗി​​ വ​​ധം സം​​ബ​​ന്ധി​​ച്ച ഓ​​ഡി​​യോ ടേ​​പ്പി​​ലെ വി​​വ​​ര​​ങ്ങ​​ൾ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽനി​​ന്നു കി​​ട്ടി​​യെ​​ന്നും ടേ​​പ്പ് കേ​​ൾ​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ലെ​​ന്നും യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ്. ഖ​​ഷോ​​ഗി അ​​നു​​ഭ​​വി​​ച്ച ഭീ​​ക​​ര പീ​​ഡ​​നം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​താ​​ണു​​ ടേ​​പ്പ്. കേ​​ൾ​​ക്കാ​​ൻ പ​​റ്റി​​ല്ല-​​ട്രം​​പ് ഫോ​​ക്സ് ന്യൂ​​സി​​നോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.