സ്യൂചിയെ ശകാരിച്ച് പെൻസ്
സ്യൂചിയെ ശകാരിച്ച് പെൻസ്
Wednesday, November 14, 2018 10:46 PM IST
സിം​​​ഗ​​​പ്പുർ: രോ​​​ഹിം​​​ഗ്യ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ മ്യാ​​​ൻ​​​മ​​​ർ നേ​​​താ​​​വ് ആം​​​ഗ് സാ​​​ൻ സ്യൂ​​​ചി​​​യെ ശ​​​കാ​​​രി​​​ച്ച് യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ക്ക് പെ​​​ൻ​​​സ്. ഏ​​​ഴു ല​​​ക്ഷം രോ​​​ഹിം​​​ഗ്യ​​​ക​​​ളെ അ​​തി​​ക്രൂ​​​ര​​​​​മാ​​യി രാ​​​ജ്യ​​​ത്തു​​​നി​​​ന്ന് ഓ​​​ടി​​​ച്ചു​​​വി​​​ട്ട മ്യാ​​​ൻ​​​മ​​​ർ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്ക് ഒ​​​രു ത​​​ര​​​ം ന്യാ​​​യീ​​​ക​​​ര​​​ണ​​​വു​​​മി​​​ല്ലെ​​ന്നു പെ​​​ൻ​​​സ് പ​​​റ​​​ഞ്ഞു.


സിം​​​ഗ​​​പ്പുരി​​​ൽ ഏ​​​ഷ്യാ-​​​പ​​​സ​​​ഫി​​​ക് ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും പെ​​​ൻ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ആ​​​ളു​​​ക​​​ൾ​​​ക്ക് വ്യ​​​ത്യ​​​സ്ത വീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു സ്യൂ​​​ചി മ​​​റു​​​പ​​​ടി ന​​​ല്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.