ഹിറ്റ്‌ലറുടെ അണ്വായുധമോഹം തകർത്ത റോൺബെർഗ് അന്തരിച്ചു
ഹിറ്റ്‌ലറുടെ അണ്വായുധമോഹം തകർത്ത റോൺബെർഗ് അന്തരിച്ചു
Tuesday, October 23, 2018 12:15 AM IST
ഹെ​​​​ൽ​​​​സി​​​​ങ്കി: നാ​​​​സി​​​​ക​​​​ളു​​​​ടെ അ​​​​ണ്വാ​​​​യു​​​​ധ പ​​​​ദ്ധ​​​​തി ത​​​​ക​​​​ർ​​​​ക്കാ​​​​ൻ നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ നോ​​​​ർ​​​​വീ​​​​ജി​​​​യ​​​​ൻ സൈ​​​​നി​​​​ക​​​​ൻ ജോ​​​​വാ​​​​ക്കിം റോ​​​​ൺ​​​​ബെ​​​​ർ​​​​ഗ് 99-ാം വ​​​​യ​​​​സി​​​​ൽ അ​​​​ന്ത​​​​രി​​​​ച്ചു. ര​​​​ണ്ടാം​​​​ ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​നി​​​​ടെ റോ​​​​ൺ​​​​ബെ​​​​ർ​​​​ഗ് ന​​​​ട​​​​ത്തി​​​​യ സാ​​​​ഹ​​​​സി​​​​ക പോ​​​​രാ​​​​ട്ട​​ത്തെ ഉ​​പ​​ജീ​​വി​​ച്ച് ഹോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മ​​​​യും നി​​​​ര​​​​വ​​​​ധി ടി​​​​വി സീ​​​​രി​​​​യ​​​​ലു​​​​ക​​​​ളും നി​​ർ​​മി​​ക്ക​​പ്പെ​​ട്ടു.​​ പു​​സ്ത​​ക​​ങ്ങ​​ളും ര​​ചി​​ക്ക​​പ്പെ​​ട്ടു.

1919-ലാ​​​​ണ് ജ​​​​ന​​​​നം. ഹി​​​​റ്റ്‌​​​​ല​​​​റു​​​​ടെ നാ​​​​സി​​​​പ്പ​​​​ട 1940ൽ ​​​​നോ​​​​ർ​​​​വേ​​​​യി​​​​ൽ അ​​​​ധി​​​​നി​​​​വേ​​​​ശം ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ഒ​​​​ളി​​​​ച്ചോ​​​​ടി ബ്രി​​​​ട്ട​​​​നി​​​​ലെ​​​​ത്തി. അ​​​​വി​​​​ടെ നോ​​​​ർ​​​​വീ​​​​ജി​​​​യ​​​​ൻ രാ​​​​ജ്യ​​​​സ്നേ​​​​ഹി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ച സേ​​​​ന​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യി.

തെ​​​​ക്ക​​​​ൻ നോ​​​​ർ​​​​വേ​​​​യി​​​​ലെ നോ​​​​ഴ്സ്ക് ഹൈ​​​​ഡ്രോ ഫെ​​​​സി​​​​ലി​​​​റ്റി എ​​​​ന്ന ആ​​​​ണ​​​​വ​​​​ഗ​​​​വേ​​​​ഷ​​​​ണ​​​​കേ​​​​ന്ദ്രം നാ​​​​സി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​ണ്വാ​​​​യു​​​​ധം വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ൻ വേ​​​​ണ്ട ‘ഘ​​​​ന​​​​ജ​​​​ലം’ അ​​​​ന്ന് വ്യാ​​​​പ​​​​ക​​​​മാ​​​​യി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​ക കേ​​​​ന്ദ്ര​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. കേ​​​ന്ദ്രം ത​​​​ക​​​​ർ​​​​ക്കാ​​​​നാ​​​​യി നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട നോ​​​​ർ​​​​വീ​​​​ജി​​​​യ​​​​ൻ സൈ​​​​നി​​​​ക സം​​​​ഘ​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ​​​​ത് റോ​​​​ൺ​​​​ബെ​​​​ർ​​​​ഗ് ആ​​​​യി​​​​രു​​​​ന്നു. 1943 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​മ​​​​ട​​​​ക്കം ആ​​​​റു​​​​പേ​​​​ർ പാ​​​​ര​​​​ഷൂട്ടി​​​​ൽ ഇ​​​​റ​​​​ങ്ങി, ക​​​​ന​​​​ത്ത കാ​​​​വ​​​​ലു​​​​ള്ള കേ​​​​ന്ദ്ര​​​​ത്തി​​​​ൽ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റി ബോം​​​​ബു​​​​വ​​​​ച്ചു ത​​​ക​​​ർ​​​ത്ത​​​ശേ​​​ഷം ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.


മൂ​​​​വാ​​​​യി​​​​രം നാ​​​​സി പ​​​​ട​​​​യാ​​​​ളി​​​​ക​​​​ൾ റോ​​​​ൺ​​​​ബെ​​​​ർ​​​​ഗി​​​​ന്‍റെ സം​​​​ഘ​​​​ത്തെ തെ​​​​ര​​​​ഞ്ഞി​​​​റ​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും പി​​​​ടി​​​​കൂ​​​​ടാ​​​​നാ​​​​യി​​​​ല്ല. റോ​​​​ൺ​​​​ബെ​​​​ർ​​​​ഗ് സ്വീ​​​​ഡ​​​​നി​​​​ലേ​​​​ക്കാ​​​​ണു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. യു​​​​ദ്ധാ​​​​ന​​​​ന്ത​​​​രം റേ​​​​ഡി​​​​യോ ജോ​​​​ക്കി​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച റോ​​​​ൺ​​​​ബെ​​​​ർ​​​​ഗ് 1970 വ​​​​രെ ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ചൊ​​​​ന്നും കാ​​​​ര്യ​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കാ​​​​ൻ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​രു​​​​ന്നി​​​​ല്ല.
1965ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ, കി​​​​ർ​​​​ക്ക് ഡ​​​​ഗ്ല​​​​സ് അ​​​​ഭി​​​​ന​​​​യി​​​​ച്ച ദ ​​​​ഹീ​​​​റോ​​​​സ് ഓ​​​​ഫ് ടെ​​​​ലി​​​​മാ​​​​ർ​​​​ക്ക് എ​​​​ന്ന ഹോ​​​​ളി​​​​വു​​​​ഡ് ചി​​​​ത്രം റോ​​​​ൺ​​​​ബെ​​​​ർ​​​​ഗി​​​​ന്‍റെ സാ​​​​ഹ​​​​സി​​​​ക​​​​ത​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.