താലിബാൻ നേതാവ് മുല്ലാ ബരാദറിനെ പാക്കിസ്ഥാൻ വിട്ടയച്ചു
താലിബാൻ നേതാവ്  മുല്ലാ ബരാദറിനെ പാക്കിസ്ഥാൻ വിട്ടയച്ചു
Tuesday, October 23, 2018 12:15 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: അ​​ഫ്ഗാ​​ൻ താ​​ലി​​ബാ​​ന്‍റെ മു​​ൻ ഡെ​​പ്യൂ​​ട്ടി നേ​​താ​​വ് മു​​ല്ലാ ബ​​രാ​​ദ​​റി​​നെ പാ​​ക്കി​​സ്ഥാ​​ൻ വി​​ട്ട​​യ​​ച്ചു. ഖ​​ത്ത​​ർ ഇ​​ട​​പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു മോ​​ച​​നം. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ സ​​മാ​​ധാ​​ന പ്ര​​ക്രി​​യ​​യ്ക്കു വേ​​ഗം കൂ​​ട്ടാ​​ൻ ബ​​രാ​​ദ​​റി​​ന്‍റെ ജ​​യി​​ൽ​​മോ​​ച​​നം ഉ​​പ​​ക​​രി​​ക്കു​​മെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.


1994ൽ ​​അ​​ഫ്ഗാ​​ൻ താ​​ലി​​ബാ​​നു രൂ​​പം ന​​ൽ​​കി​​യ നാ​​ലു സ​​മു​​ന്ന​​ത നേ​​താ​​ക്ക​​ളി​​ലൊ​​രാ​​ളാ​​യ മു​​ല്ലാ ബ​​രാ​​ദ​​റി​​നെ 2010-ലാ​​ണ് ക​​റാ​​ച്ചി​​യി​​ൽ പാ​​ക് സു​​ര​​ക്ഷാ​​ഭ​​ട​​ന്മാ​​ർ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഈ​​യി​​ടെ ഖ​​ത്ത​​റി​​ന്‍റെ പ്ര​​തി​​നി​​ധി​​ക​​ൾ ഇ​​സ്‌​​ലാ​​മാ​​ബാ​​ദി​​ലെ​​ത്തി പാ​​ക് നേ​​താ​​ക്ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.