മു​ഖ്യ​മ​ന്ത്രി അ​ബു​ദാ​ബി​യിലെ​ത്തി
മു​ഖ്യ​മ​ന്ത്രി  അ​ബു​ദാ​ബി​യിലെ​ത്തി
Wednesday, October 17, 2018 8:00 PM IST
അ​​ബു​​ദാ​​ബി: നാ​​ലു​ ദി​​വ​​സ​​ത്തെ യു​​എ​​ഇ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​ബു​​ദാ​​ബി​​യി​​ൽ എ​​ത്തി.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​ഴോ​​ടെ അ​​ബു​​ദാ​​ബി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി​​യെ നോ​​ർ​​ക്ക റൂ​​ട്ട്സ് വൈ​​സ് ചെ​​യ​​ർ​​മാ​​ൻ എം.​​എ. യൂ​​സ​​ഫ​​ലി, ഡ​​യ​​റ​​ക്ട​​ർ ഡോ​​ക്ട​​ർ ആ​​സാ​​ദ് മൂ​​പ്പ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ ചേ​​ർ​​ന്നു സ്വീ​​ക​​രി​​ച്ചു.

ഇ​​ന്ന് അ​​ബു​​ദാ​​ബി​​യി​​ലെ പൊ​​തു​​പ​​രി​​പാ​​ടി​​ക​​ളി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ സം​​ബ​​ന്ധി​​ക്കും. പ്ര​​ള​​യ​​ത്തി​​ൽ ത​​ക​​ർ​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​നു പ്ര​​വാ​​സി മ​​ല​​യാ​​ളി​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണം തേ​​ടു​​ക​​യാ​​ണു സ​​ന്ദ​​ർ​​ശ​​ന ല​​ക്ഷ്യം. ഇ​​ന്ത്യ​​ൻ ബി​​സി​​ന​​സ് പ്ര​​ഫ​​ഷ​​ണ​​ൽ ഗ്രൂ​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ വ്യ​​വ​​സാ​​യ പ്ര​​മു​​ഖ​​രു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി സം​​വ​​ദി​​ച്ചു.

ഇ​​ന്നു വൈ​​കു​​ന്നേ​​രം എ​​ട്ടി​​ന് അ​​ബു​​ദാ​​ബി ഇ​​ന്ത്യാ സോ​​ഷ്യ​​ൽ ആ​​ൻ​​ഡ് ക​​ൾ​​ച്ച​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി പ​​ങ്കെ​​ടു​​ക്കും.

യു​​എ​​ഇ സ​​ഹി​​ഷ്ണു​​ത വ​​കു​​പ്പ് മ​​ന്ത്രി ഷെ​​യ്ഖ് ന​​ഹി​​യാ​​ൻ ബി​​ൻ മു​​ബാ​​റ​​ക് അ​​ൽ ന​​ഹി​​യാ​​ൻ പൊ​​തു സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. നാ​​ളെ ദു​​ബാ​​യി​​ലും ശ​​നി​​യാ​​ഴ്ച ഷാ​​ർ​​ജ​​യി​​ലു​​മാ​​ണു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പൊ​​തു​​പ​​രി​​പാ​​ടി​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.