മാർപാപ്പയെ ചൈനയിലേക്കു ക്ഷണിച്ച് ബിഷപ്പുമാർ
മാർപാപ്പയെ ചൈനയിലേക്കു  ക്ഷണിച്ച് ബിഷപ്പുമാർ
Wednesday, October 17, 2018 12:05 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു ചൈ​​​ന​​​യി​​​ലേ​​​ക്കു ക്ഷ​​​ണം. യു​​​വ​​​ജ​​​ന​​​വി​​​ഷ​​​യ​​​ത്തി​​​ൽ വ​​​ത്തി​​​ക്കാ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ന​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ചൈ​​​നീ​​​സ് ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ യാം​​​ഗ് ചി​​​യാ​​​വോ​​​തിം​​​ഗും ജോ​​​സ​​​ഫ് ഗു​​​വോ ജി​​​ൻ​​​ഗാ​​​യി​​​യു​​​മാ​​​ണ് ക്ഷ​​​ണി​​​ച്ച​​​ത്.

ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ബി​​​ഷ​​​പ്പു​​​മാ​​​ർ ഒ​​​രു സി​​​ന​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​മാ​​​സം വ​​​ത്തി​​​ക്കാ​​​നും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണ​​​യാ​​​ണ് ഇ​​​തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്.

ധാ​​​ര​​​ണ പ്ര​​​കാ​​​രം സ​​​ഭ​​​യു​​​ടെ അ​​​നു​​മ​​​തി​​​യി​​​ല്ലാ​​​തെ ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ വാ​​​ഴി​​​ച്ച എ​​​ട്ട് ബി​​​ഷ​​​പ്പു​​​മാ​​​രെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ തി​​​രി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​ലൊ​​​രാ​​​ളാ​​​ണ് ജോ​​​സ​​​ഫ് ഗു​​​വോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.