പ്രീതി പട്ടേൽ മേവിരുദ്ധ ക്യാന്പിൽ
പ്രീതി പട്ടേൽ മേവിരുദ്ധ ക്യാന്പിൽ
Monday, October 15, 2018 12:24 AM IST
ല​​ണ്ട​​ൻ: ബ്രെ​​ക്സി​​റ്റ് വി​​ഷ​​യ​​ത്തി​​ൽ ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രാ​​സാ മേ​​യ്ക്കെ​​തി​​രേ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​യാ​​യ പാ​​ർ​​ല​​മെ​​ന്‍റ് അം​​ഗം പ്രീ​​തി പ​​ട്ടേ​​ലും രം​​ഗ​​ത്തു​​വ​​ന്നു.

ബ്രെ​​ക്സി​​റ്റി​​നു​​ശേ​​ഷ​​വും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു​​മാ​​യി വ്യാ​​പാ​​ര​​ധാ​​ര​​ണ ഉ​​ണ്ടാ​​ക്കാ​​നു​​ള്ള മേ​​യു​​ടെ ശ്ര​​മ​​മാ​​ണ് പ്രീ​​തി അ​​ട​​ക്ക​​മു​​ള്ള​​വ​​രെ ചൊ​​ടി​​പ്പി​​ക്കു​​ന്ന​​ത്. മേ​​യ്ക്കെ​​തി​​രേ ആ​​രോ​​പ​​ണം ഉ​​ന്ന​​യി​​ച്ച് മു​​ൻ ബ്രെ​​ക്സി​​റ്റ് മ​​ന്ത്രി സ്റ്റീ​​വ് ബേ​​ക്ക​​ർ ത​​യാ​​റാ​​ക്കി​​യ ക​​ത്തി​​ൽ പ്രീ​​തി​​യും ഒ​​പ്പു​​വ​​ച്ചു. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ൽ​​നി​​ന്നു പു​​റ​​ത്തു​​വ​​ന്നാ​​ൽ ബ്രി​​ട്ട​​ന്‍റെ സാ​​ന്പ​​ത്തി​​ക​​നി​​ല പ​​രു​​ങ്ങ​​ലി​​ലാ​​കു​​മെ​​ന്ന മേ​​യു​​ടെ സം​​ഘ​​ത്തി​​ന്‍റെ പ്ര​​ചാ​​ര​​ണ​​ത്തി​​ന് ഒ​​ര​​ടി​​സ്ഥാ​​ന​​വും ഇ​​ല്ലെ​​ന്ന് ക​​ത്തി​​ൽ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.