ഏറ്റവും ദൈർഘ്യമേറിയ വിമാനസർവീസ് പുനരാരംഭിച്ചു
ഏറ്റവും ദൈർഘ്യമേറിയ വിമാനസർവീസ് പുനരാരംഭിച്ചു
Saturday, October 13, 2018 12:41 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: സിം​​​ഗ​​​പ്പൂ​​​രി​​​ൽ​​​നി​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്കി​​​ലേ​​​ക്ക് നി​​​ർ​​​ത്താ​​​തെ​​​യു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു. 17 മ​​​ണി​​​ക്കൂ​​​റും 82 മി​​​നി​​​ട്ടും എ​​​ടു​​​ത്ത് സിം​​​ഗ​​​പ്പൂ​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​നം ഇ​​​ന്ന​​​ലെ ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ നെ​​​വാ​​​ർ​​​ക് ലി​​​ബ​​​ർ​​​ട്ടി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി.

16,500 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ദൈ​​​ർ​​​ഘ്യ​​​മേ​​​റി​​​യ വാ​​​ണി​​​ജ്യ വി​​​മാ​​​ന സ​​​ർ​​​വീ​​​സാ​​​ണി​​​ത്. 150 യാ​​​ത്ര​​​ക്കാ​​​രും 17 ജീ​​​വ​​​ന​​​ക്കാ​​​രും വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. 2013 വ​​​രെ​​​യു​​​ള്ള ഒ​​​ന്പ​​​തു​​​വ​​​ർ​​​ഷം ഈ ​​​സ​​​ർ​​​വീ​​​സ് സിം​​​ഗ​​​പ്പൂ​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ധ​​​ന​​​ത്തി​​​നു ചെ​​​ല​​​വു കൂ​​​ടി​​​യ​​​താ​​​ണ് നി​​​ർ​​​ത്താ​​​ൻ കാ​​​ര​​​ണം. അ​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ച്ച എ​​​യ​​​ർ​​​ബ​​​സ് എ340-500 ​​​വി​​​മാ​​​ന​​​ത്തി​​​നു പ​​​ക​​​രം ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത കൂ​​​ടു​​​ത​​​ലു​​​ള്ള എ​​​യ​​​ർ​​​ബ​​​സ് എ350-900​​​യു​​​എ​​​ൽ​​​ആ​​​ർ വി​​​മാ​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.


പ്രീ​​​മി​​​യം ഇ​​​ക്കോ​​​ണ​​മി, ബി​​​സി​​​ന​​​സ് സീ​​​റ്റു​​​ക​​​ൾ മാ​​​ത്ര​​​മേ വി​​​മാ​​​ന​​​ത്തി​​​ലു​​​ള്ളൂ. പ്രീ​​​മി​​​യം ഇ​​​ക്കോ​​​ണ​​​മി​​​യി​​​ൽ ഒ​​​രു വ​​​ശ​​​ത്തേ​​​ക്ക് 2150ഉം ​​​ര​​​ണ്ടു​​​വ​​​ശ​​​ത്തേ​​​ക്കും​​​കൂ​​​ടി 3500ഉം ​​​ഡോ​​​ള​​​റു​​​മാ​​​ണ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.