ഉപരോധം: വിട്ടുപറയാതെ ഡോണൾഡ് ട്രംപ്
ഉപരോധം: വിട്ടുപറയാതെ ഡോണൾഡ് ട്രംപ്
Friday, October 12, 2018 1:00 AM IST
വാ​ഷിം​ഗ്ട​ൺ: റ​ഷ്യ​യി​ൽ​നി​ന്ന് എ​സ് 400 മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം വാ​ങ്ങി​യ ഇ​ന്ത്യ​യോ​ട് എ​ന്തു സ​മീ​പ​ന​മെ​ടു​ക്കും എ​ന്നു വ്യ​ക്ത​മാ​ക്കാ​തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​ന്ത്യ​യെ ഉ​പ​രോ​ധ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​മോ ഇ​ല്ല​യോ എ​ന്ന് താ​മ​സി​യാ​തെ അ​റി​യാം എ​ന്നു ട്രം​പ് പ​റ​ഞ്ഞു.

റ​ഷ്യ​യി​ൽ​നി​ന്ന് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്കു നേ​രേ ഉ​പ​രോ​ധം വ്യ​വ​സ്ഥ ചെ​യ്യു​ന്ന അ​മേ​രി​ക്ക​ൻ നി​യ​മം (കാ​ട്സ) ഉ​ണ്ട്. ഇ​ന്ത്യ ഇ​തി​ൽ​നി​ന്ന് ഒ​ഴി​വ് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ട്രം​പ് മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. വേ​ഗം​ത​ന്നെ അ​റി​യാം എ​ന്നാ​ണ് ട്രം​പ് അ​തേ​പ്പ​റ്റി പ​റ​ഞ്ഞ​ത്.


ഇ​റാ​നി​ൽ​നി​ന്നു ക്രൂ​ഡ്ഓ​യി​ൽ വാ​ങ്ങു​ന്ന​തി​നു​ള്ള യു​എ​സ് വി​ല​ക്കി​ൽ​നി​ന്ന് ഇ​ന്ത്യ ഇ​ള​വ് തേ​ടി​യി​ട്ടു​ണ്ട്. ഇ​റാ​നി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​വ​രെ കൈ​കാ​ര്യം ചെ​യ്യും എ​ന്നാ​ണ് ട്രം​പ് ഇ​ന്ന​ലെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.