യുഎൻ സമ്മേളനത്തിൽ കൗതുകമായി കൈക്കുഞ്ഞ്
യുഎൻ സമ്മേളനത്തിൽ കൗതുകമായി കൈക്കുഞ്ഞ്
Wednesday, September 26, 2018 12:27 AM IST
ന്യൂ​​​യോ​​​ർ​​ക്: യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ കൈ​​​ക്കു​​​ഞ്ഞ് രാ​​​ഷ്‌​​​ട്ര നേ​​​താ​​​ക്ക​​​ൾ​​​ക്കു കൗ​​​തു​​​ക​​​മാ​​​യി. ന്യൂ​​​സി​​​ല​​​ൻഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സീ​​​ന്ത ആ​​​ർ​​​ഡേ​​​ൺ ആ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ന​​​ട​​​ന്ന നെ​​​ൽ​​​സ​​​ൺ മ​​​ണ്ഡേ​​​ല സ​​​മാ​​​ധാ​​​ന ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ മൂ​​​ന്നു മാ​​​സം പ്രാ​​​യ​​​മു​​​ള്ള മ​​​ക​​​ൾ നെ​​​വി​​​യു​​​മാ​​​യി​​യു​​എ​​ന്നി​​ൽ എ​​​ത്തി​​​യ​​​ത്. കു​​​ഞ്ഞി​​​ന്‍റെ പിതാവ് ക്ലാ​​​ർ​​​ക് ഗേ​​​ഫോ​​​ർ​​​ഡും ഒ​​​പ്പു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​ഭ​​​വം. കു​​ഞ്ഞി​​നെ ചും​​ബി​​ച്ച​​് പി​​താ​​വി​​നു കൈ​​മാ​​റി​​യ​​ശേ​​ഷ​​മാ​​ണ് ജ​​സീ​​ന്ത പ്ര​​സം​​ഗം ആ​​രം​​ഭി​​ച്ച​​ത്.


നെ​​​വി മി​​​ക്ക​​​സ​​​മ​​​യ​​​വും ത​​​ന്‍റെ​​​യൊ​​​പ്പ​​​മാ​​​ണെ​​​ന്നും യു​​​എ​​​ൻ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​കു​​​ന്ന ​സ​​​മ​​യ​​​ത്ത് ഉ​​​ണ​​​ർ​​​ന്ന അ​​​വ​​​ളെ​​​ക്കൂ​​​ടി ക​​​യ്യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ജ​​സീ​​ന്ത പി​​​ന്നീ​​​ടു പ​​​റ​​​ഞ്ഞു. ഫ​​സ്റ്റ് ബേ​​ബി എ​​ന്നെ​​ഴു​​തി​​യി​​ട്ടു​​ള്ള നെ​​വി​​യു​​ടെ യു​​എ​​ൻ സെ​​ക്യൂ​​രി​​റ്റി പാ​​സ് ഗേ​​ഫോ​​ർഡ് ട്വീ​​റ്റ് ചെ​​യ്തു. ആ​​​റ് ആ​​​ഴ്ച​​​ത്തെ പ്ര​​സ​​വാ​​വ​​ധി​​ക്കു​​ശേ​​ഷം ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യാ​​ണ് ജ​​സീ​​ന്ത ആ​​ർ​​ഡേ​​ൺ ന്യൂ​​സി​​ല​​ൻ​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ൾ വീ​​​ണ്ടും ഏ​​​റ്റെ​​​ടു​​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.