ലാറ്റ്‌വിയൻ ജനതയ്ക്കു മാർപാപ്പയുടെ പ്രശംസ
ലാറ്റ്‌വിയൻ ജനതയ്ക്കു മാർപാപ്പയുടെ പ്രശംസ
Tuesday, September 25, 2018 12:28 AM IST
റി​​ഗാ (ലാ​​റ്റ്‌​​വി​​യ): നാ​​സി,സോ​​വ്യ​​റ്റ് അ​​ധി​​നി​​വേ​​ശ​​കാ​​ല​​ത്തെ പീ​​ഡ​​ന​​ങ്ങ​​ളെ അ​​തി​​ജീ​​വി​​ച്ച് ക്രൈ​​സ്ത​​വ വി​​ശ്വാ​​സം സം​​ര​​ക്ഷി​​ച്ച ലാ​​റ്റ്‌​​വി​​യ​​യി​​ലെ ജ​​ന​​ങ്ങ​​ളെ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ പ്ര​​ശം​​സി​​ച്ചു. വി​​ശ്വാ​​സം സ​​ജീ​​വ​​മാ​​യി നി​​ല​​നി​​ർ​​ത്താ​​നും വ​​രും ത​​ല​​മു​​റ​​ക​​ൾ​​ക്കു പ​​ക​​ർ​​ന്നു​​കൊ​​ടു​​ക്കാ​​നും അ​​ദ്ദേ​​ഹം ആ​​ഹ്വാ​​നം ചെ​​യ്തു.

ബാ​​ൾ​​ട്ടി​​ക് രാ​​ജ്യ​​ങ്ങ​​ളാ​​യ ലി​​ത്വേ​​നി​​യ, ലാ​​റ്റ്‌​​വി​​യ, എ​​സ്തോ​​ണി​​യ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ൽ ച​​തു​​ർ​​ദി​​ന പ​​ര്യ​​ട​​ന​​ത്തി​​നെ​​ത്തി​​യ മാ​​ർ​​പാ​​പ്പ മൂ​​ന്നാം​​ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ ലാ​​റ്റ്‌​​വി​​യ​​യി​​ലെ റി​​ഗാ​​യി​​ലു​​ള്ള സെ​​ന്‍റ് ജെ​​യിം​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ വി​​ശ്വാ​​സി​​ക​​ളെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. റി​​ഗാ​​യി​​ലെ ഇ​​വാ​​ഞ്ച​​ലി​​ക്ക​​ൽ ലൂ​​ഥ​​റ​​ൻ ക​​ത്തീ​​ഡ്ര​​ലി​​ലെ എ​​ക്യു​​മെ​​നി​​ക്ക​​ൽ പ്രാ​​ർ​​ഥ​​ന​​യി​​ലും മാ​​ർ​​പാ​​പ്പ പ​​ങ്കെ​​ടു​​ത്തു.


വൈ​​കു​​ന്നേ​​രം റ​​ഷ്യ​​ൻ അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള അ​​ഗ്‌​​നോ​​ല​​യി​​ലെ മാ​​താ​​വി​​ന്‍റെ ബ​​സി​​ലി​​ക്ക​​യി​​ൽ ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ച്ച​​പ്പോ​​ഴും മാ​​ർ​​പാ​​പ്പ വി​​ശ്വാ​​സ സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത ഊ​​ന്നി​​പ്പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.