സിറിയയ്ക്ക് രണ്ടാഴ്ചയ്ക്കകം എസ്-300 മിസൈലുകൾ നൽകും: റഷ്യ
സിറിയയ്ക്ക് രണ്ടാഴ്ചയ്ക്കകം എസ്-300 മിസൈലുകൾ നൽകും: റഷ്യ
Tuesday, September 25, 2018 12:28 AM IST
മോ​​​സ്കോ: സി​​​റി​​​യ​​​യ്ക്ക് ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം അ​​​ത്യാ​​​ധു​​​നി​​​ക എ​​​സ്-300 വ്യോ​​​മ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം ന​​​ൽ​​​കു​​​മെ​​​ന്നു മോ​​​സ്കോ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ന്‍റെ വി​​​ല്പ​​​ന നേ​​​ര​​​ത്തെ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന പ്ര​​​കാ​​​രം മ​​​ര​​​വി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. ഈ​​​യി​​​ടെ റ​​​ഷ്യ​​​യു​​​ടെ യു​​​ദ്ധ​​​വി​​​മാ​​​നം സി​​​റി​​​യ​​​യി​​​ലെ ല​​​ടാ​​​ക്കി​​​യ​​​യി​​​ൽ വി​​​മാ​​​ന​​​വേ​​​ധ​​​ത്തോ​​​ക്കി​​​ൽ​​​നി​​​ന്നു​​​ള്ള വെ​​​ടി​​​യേ​​​റ്റു വീ​​​ണ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ മി​​​സൈ​​​ൽ സം​​​വി​​​ധാ​​​നം ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

സി​​​റി​​​യ​​​ൻ വി​​​മാ​​​ന​​​വേ​​​ധ​​​ത്തോ​​​ക്കി​​​ൽ​​​നി​​​ന്നു​​​ള്ള വെ​​​ടി​​​യേ​​​റ്റാ​​​ണു റ​​​ഷ്യ​​​ൻ വി​​​മാ​​​നം വീ​​​ണ​​​തെ​​​ങ്കി​​​ലും ഇ​​​തി​​​നു പി​​​ന്നി​​​ൽ ഇ​​​സ്ര​​​യേ​​​ലാ​​​ണെ​​​ന്നു റ​​​ഷ്യ ആ​​​രോ​​​പി​​​ച്ചു. സി​​​റി​​​യ​​​യി​​​ൽ ഇ​​​സ്രേ​​​ലി വി​​​മാ​​​ന​​​ങ്ങ​​​ൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ​​​യാ​​​ണു റ​​​ഷ്യ​​​ൻ വി​​​മാ​​​നം നി​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ൽ ന​​​ട​​​ത്തി​​​യ​​​ത്.
ഇ​​​സ്രേ​​​ലി വി​​​മാ​​​ന​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി അ​​​വ​​​രു​​​ടെ താ​​​വ​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. എ​​​ന്നാ​​​ൽ റ​​​ഷ്യ​​​ൻ വി​​​മാ​​​നം വെ​​​ടി​​​യേ​​​റ്റു വീ​​​ണു. സി​​​റി​​​യ​​​യി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു ത​​​ങ്ങ​​​ൾ​​​ക്കു മു​​​ൻകൂ​​​ട്ടി വി​​​വ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഇ​​​സ്ര​​​യേ​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​താ​​​ണു റ​​​ഷ്യ​​​ൻ വി​​​മാ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​വാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു മോ​​​സ്കോ ആ​​​രോ​​​പി​​​ച്ചു. റ​​​ഷ്യ​​​ൻ വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് 15 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു.


നി​​​ല​​​വി​​​ൽ സി​​​റി​​​യ​​​യ്ക്കു​​​ള്ള വി​​​മാ​​​ന​​​വേ​​​ധ സം​​​വി​​​ധാ​​​ന​​​ത്തേ​​​ക്കാ​​​ൾ മി​​​ക​​​ച്ച​​​താ​​​ണ് എ​​​സ്-300 വ്യോ​​​മ പ്ര​​​തി​​​രോ​​​ധ മി​​സൈ​​ൽ സം​​​വി​​​ധാ​​​നം. 250 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ അ​​​ക​​​ലെ​​​യു​​​ള്ള ല​​​ക്ഷ്യ​​​ങ്ങ​​​ളെ ത​​​ക​​​ർ​​​ക്കാ​​​ൻ എ​​​സ്-300​​​നാ​​​വും. റ​​​ഷ്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളെ തി​​​രി​​​ച്ച​​​റി​​​യാ​​​നും പി​​​ഴ​​​വെ​​​ടി ഒ​​​ഴി​​​വാ​​​ക്കാ​​​നും ഉ​​​പ​​​ക​​​രി​​​ക്കു​​​മെ​​​ന്ന​​​താ​​​ണ് ഏ​​​റെ പ്ര​​​ധാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.