വത്തിക്കാൻ സംഘം ഉടൻ ചൈന സന്ദർശിക്കുമെന്ന്
Wednesday, September 19, 2018 10:59 PM IST
ബെ​​​യ്ജിം​​​ഗ്: ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ നി​​​യ​​​മ​​നം സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​തി​​​നി​​​ധി​​​സം​​​ഘം ഈ ​​​മാ​​​സം ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന് ഗ്ലോ​​​ബ​​​ൽ ടൈം​​​സ് ദി​​​ന​​​പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​രു വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ ത​​​ർ​​​ക്ക​​​ങ്ങ​​​ളെ​​​ല്ലാം ത​​​ത്വ​​​ത്തി​​​ൽ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ടെ​​​ന്നും വൈ​​​കാ​​​തെ ധാ​​​ര​​​ണ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള പ​​​ത്രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.


ചൈ​​​ന​​​യി​​​ലെ 120 ല​​​ക്ഷം ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സി​​​ക​​​ളി​​​ൽ ഒ​​​രു വി​​​ഭാ​​​ഗം സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് കൂ​​​റു പ്ര​​​ഖ്യാ​​​പി​​​ച്ച​​​വ​​​രാ​​​ണ്. ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ബി​​​ഷ​​​പ്പു​​​മാ​​​രെ വാ​​​ഴി​​​ക്കു​​​ന്ന​​​ത് ക​​​മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​രാ​​​ണ്. വ​​​ത്തി​​​ക്കാ​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന മ​​​റു​​​വി​​​ഭാ​​​ഗം ര​​​ഹ​​​സ്യ​​​മാ​​​യാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.