ഡമാസ്കസിൽ ഇസ്രേലി മിസൈൽ ആക്രമണം
Sunday, September 16, 2018 11:45 PM IST
ഡ​​മാ​​സ്ക​​സ്: സി​​റി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ഡ​​മാ​​സ്ക​​സി​​ലെ അ​​ന്ത​​ർ​​ദേ​​ശീ​​യ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ശ​​നി​​യാ​​ഴ്ച ഇ​​സ്ര​​യേ​​ൽ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വ​​ൻ​​നാ​​ശം. സി​​റി​​യ​​യി​​ലെ ആ​​ഭ്യ​​ന്ത​​ര​​യു​​ദ്ധ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​സാ​​ദി​​ന്‍റെ സൈ​​നി​​ക​​രെ സ​​ഹാ​​യി​​ക്കു​​ന്ന ഇ​​റാ​​ൻ ഭ​​ട​​ന്മാ​​ർ​​ക്കോ ല​​ബ​​ന​​നി​​ലെ ഹി​​സ്ബു​​ള്ള​​ക​​ൾ​​ക്കോ വേ​​ണ്ടി ആ​​യു​​ധ​​വു​​മാ​​യി എ​​ത്തി​​യ ഇ​​റാ​​ൻ വി​​മാ​​ന​​ത്തെ​​യാ​​ണ് ഇ​​സ്ര​​യേ​​ൽ ല​​ക്ഷ്യം വ​​ച്ച​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.


എ​​യ​​ർ​​പോ​​ർ​​ട്ടി​​നു സ​​മീ​​പ​​മു​​ള്ള ആ​​യു​​ധ​​ഡി​​പ്പോ​​ക​​ളി​​ലും ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​താ​​യി സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി പ​​റ​​ഞ്ഞു. ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​താ​​യി ഡ​​മാ​​സ്ക​​സ് ഭ​​ര​​ണ​​കൂ​​ടം സ്ഥി​​രീ​​ക​​രി​​ച്ചു. ത​​ങ്ങ​​ളു​​ടെ വ്യോ​​മ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ച്ച് നി​​ര​​വ​​ധി ഇ​​സ്രേ​​ലി മി​​സൈ​​ലു​​ക​​ൾ ത​​ക​​ർ​​ത്തെ​​ന്ന് അ​​വ​​ർ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.