ഇരുകൊറിയകളും ചേർന്ന് ലെയ്സൺ ഓഫീസ് തുടങ്ങി
ഇരുകൊറിയകളും ചേർന്ന് ലെയ്സൺ ഓഫീസ് തുടങ്ങി
Saturday, September 15, 2018 12:19 AM IST
പ്യോ​​​ഗ്യാം​​​ഗ്: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു ല​​​ക്ഷ്യ​​​മി​​​ട്ട് സം​​​യു​​​ക്ത ലെ​​​യ്സ​​​ൺ ഓ​​​ഫീ​​​സ് തു​​​ട​​​ങ്ങി.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള കെ​​​യ്സോം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച ഓ​​​ഫീ​​​സ് ഇ​​​രു​​​കൂ​​​ട്ട​​​രും ത​​​മ്മി​​​ലു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കു​​​മെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത സി​​​യൂ​​​ളി​​​ലെ ഏ​​​കീ​​​ക​​​ര​​​ണ​​​മ​​​ന്ത്രി ചോ ​​​മ്യോം​​​ഗ് ഗി​​​യോ​​​ൺ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആ​​​ണ്ടു​​​വ​​​ട്ട​​​ത്തി​​​ലെ 365 ദി​​​വ​​​സ​​​വും 24 മ​​​ണി​​​ക്കൂ​​​ർ ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കീ​​​ക​​​ര​​​ണ വ​​​കു​​​പ്പു മ​​​ന്ത്രി റി ​​​സോ​​​ൺ ഗോ​​​ണും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.ഇ​​​രുകൊ​​​റി​​​യ​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള അ​​​നു​​​ര​​​ഞ്ജ​​​നം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഒ​​​ടു​​​വി​​​ല​​​ത്തേ​​​താ​​​ണ് ലെ​​​യ്സ​​​ൺ ഓ​​​ഫീ​​​സി​​​ന്‍റെ സ്ഥാ​​​പ​​​നം. സി​​​യൂ​​​ളി​​​ൽ​​​നി​​​ന്ന് 60 കി​​​ലോ​​​മീ​​​റ്റ​​​റും പ്യോ​​​ഗ്യാം​​​ഗി​​​ൽ നി​​​ന്ന് 141 കി​​​ലോ​​​മീ​​​റ്റ​​​റും ദൂ​​​രെ ഇ​​​രു​​​കൊ​​​റി​​​യ​​​ക​​​ളെ​​​യും വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന നി​​​സൈ​​​നീ​​​കൃ​​​ത മേ​​​ഖ​​​ല​​​യോ​​​ടു ചേ​​​ർ​​​ന്നാ​​​ണ് ഓ​​​ഫീ​​​സ് സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ര​​​ണ്ടു​​​ കൂ​​​ട്ട​​​ർ​​​ക്കും പ്ര​​​ത്യേ​​​കം പ്ര​​​ത്യേ​​​കം ഓ​​​ഫീ​​​സു​​​ക​​​ളും സം​​​യു​​​ക്ത കോ​​​ൺ​​​ഫറ​​​ൻ​​​സ് മു​​​റി​​​യും ഇ​​​വി​​​ടെ ഉ​​​ണ്ടാ​​​വും.​​​ ഇ​​​രു​​​കൊ​​​റി​​​യ​​​ക​​​ളി​​​ൽ​​​നി​​​ന്നും 20 പേ​​​ർ സ്റ്റാ​​​ഫി​​​ലു​​​ണ്ടാ​​​വും.


ചൊ​​​വ്വാ​​​ഴ്ച പ്യോം​​​ഗ്യാം​​​ഗി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൂ​​​ൺ ജേ ​​​ഇ​​​ന്നും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​നി​​​രി​​​ക്കേ​​​യാ​​​ണു ലെ​​​യ്സ​​​ൺ ഓ​​​ഫീ​​​സ് തു​​​റ​​​ന്ന​​​ത്. കി​​​മ്മു​​​മാ​​​യി മൂ​​​ൺ ന​​​ട​​​ത്തു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ ഉ​​​ച്ച​​​കോ​​​ടി​​​യാ​​​യി​​​രി​​​ക്കും ഇ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.