രോംഹിംഗ്യൻ പ്രശ്നം: സൈന്യത്തെ പ്രതിരോധിച്ച് ആംഗ് സാൻ സ്യൂചി
രോംഹിംഗ്യൻ പ്രശ്നം: സൈന്യത്തെ പ്രതിരോധിച്ച് 
ആംഗ് സാൻ സ്യൂചി
Friday, September 14, 2018 12:31 AM IST
ഹാ​​​നോ​​​യ്: രോ​​​ഹിം​​​ഗ്യ​​​ൻ പ്ര​​​ശ്നം കു​​​റ​​​ച്ചു​​​കൂ​​​ടി ന​​​ല്ല രീ​​​തി​​​യി​​​ൽ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മ്യാ​​​ൻ​​​മ​​​ർ നേ​​​താ​​​വ് ആം​​​ഗ് സാ​​​ൻ സ്യൂ​​​ചി. അ​​​തേ​​​സ​​​മ​​​യം, മ്യാ​​​ൻ​​​മ​​​ർ പ​​​ട്ടാ​​​ളം രോ​​​ഹിം​​​ഗ്യ​​​ൻ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ കി​​​രാ​​​ത ന​​​ട​​​പ​​​ടി​​​ക​​​ളെ അ​​​പ​​​ല​​​പി​​​ക്കാ​​​ൻ സ്യൂ​​​ചി ത​​​യാ​​​റാ​​​യി​​​ല്ല.

ലോ​​​ക സാ​​​ന്പ​​​ത്തി​​​ക ഫോ​​​റ​​​ത്തി​​​ന്‍റെ റീ​​​ജ​​​ണ​​​ൽ യോ​​​ഗ​​​ത്തി​​​നി​​​ടെ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കി​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​രം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു സ്യൂ​​​ചി. പ്ര​​​ശ്നം കു​​​റ​​​ച്ചു​​​കൂ​​​ടി ന​​​ല്ല​​​രീ​​​തി​​​യി​​​ൽ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പി​​​ന്നീ​​​ടു​​​ള്ള ആ​​​ലോ​​​ച​​​ന​​​യി​​​ൽ ത​​​നി​​​ക്കു തോ​​​ന്നി​​​യി​​​ട്ടു​​​ള്ള​​​താ​​​യി അ​​​വ​​​ർ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ പ​​​ട്ടാ​​​ള ന​​​ട​​​പ​​​ടി​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും സ്യൂ​​​ചി ത​​​യാ​​​റാ​​​യി.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ബ​​​ലാ​​​ത്സം​​​ഗ​​​വും കൂ​​​ട്ട​​​ന​​ര​​ഹ​​ത്യ​​യും സ​​​ഹി​​​ക്കാ​​​നാ​​​വാ​​​തെ ഏ​​​ഴു​​​ല​​​ക്ഷം രോ​​​ഹിം​​​ഗ്യ​​​ക​​​ളാ​​​ണ് മ്യാ​​​ൻ​​​മ​​​റി​​​ൽ​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​ത്. ര​​​ണ്ടാ​​​ഴ്ച​​​മു​​​ന്പ് പു​​​റ​​​ത്തു​​​വ​​​ന്ന യു​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​ട്ടാ​​​ള​​​ജ​​​ന​​​റ​​​ൽ​​​മാ​​​രെ വി​​​ചാ​​​ര​​​ണ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യു​​​ണ്ടാ​​​യി.


സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വ് കൂ​​​ടി​​​യാ​​​യ സ്യൂ​​​ചി പ​​​ട്ടാ​​​ള​​​ത്തെ ത​​​ള്ളി​​​പ്പ​​​റ​​​യാ​​​ൻ കൂ​​​ട്ടാ​​​ക്കാ​​​തി​​​രു​​​ന്ന​​​ത് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ആ​​​ഗോ​​​ള സ​​​മ്മ​​​ർ​​​ദ​​​ത്തി​​​നു വ​​​ഴ​​​ങ്ങി​​​യാ​​​ണ് സ്യൂ​​​ചി ഇ​​​പ്പോ​​​ൾ ഇ​​​ത്ര​​​യെ​​​ങ്കി​​​ലും പ​​​റ​​​യാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യ​​​തെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.
ബു​​​ദ്ധ​​​മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള മ്യാ​​​ൻ​​​മ​​​റി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ​​​മാ​​​യ രോ​​​ഹിം​​​ഗ്യ​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ വം​​​ശീ​​​യ​ ഉ​​​ന്മൂ​​​ല​​​ന​​​മാ​​​ണെ​​​ന്നും യു​​​എ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.