സ്റ്റോമി ഡാനിയൽസ് അറസ്റ്റിൽ
സ്റ്റോമി ഡാനിയൽസ് അറസ്റ്റിൽ
Friday, July 13, 2018 12:48 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യി ലൈം​​​ഗി​​​ക​​​ബ​​​ന്ധ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് ​​​അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന നീ​​​ല​​​ച്ചി​​​ത്ര​​​ന​​​ടി സ്റ്റോ​​​മി ഡാ​​​നി​​​യ​​​ൽ​​​സി(​​​സ്റ്റെ​​​ഫാ​​​നി ക്ലി​​​ഫോ​​​ർ​​​ഡ്)​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഒ​​​ഹാ​​​യോ​​​യി​​​ലെ നി​​​ശാ​​​ ക്ലബ്ബിൽ നൃത്തം ചെയ്യുന്നതിനിടെ ഒ​​​രു ക​​​സ്റ്റ​​​മ​​​റെ ദേ​​​ഹ​​​ത്തു തൊ​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു​​​വെ​​​ന്ന കു​​​റ്റ​​​ത്തി​​​നാ​​​ണ് അ​​​റ​​​സ്റ്റ്. ന​​​ട​​​പ​​​ടി രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന് അ​​​വ​​​രു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ആ​​​രോ​​​പി​​​ച്ചു.


2006ൽ ​​​ട്രം​​​പു​​​മാ​​​യി കി​​​ട​​​ക്ക പ​​​ങ്കി​​​ട്ട​​​ വി​​​വ​​​രം മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​ൻ ട്രം​​​പി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ 1,30,000 ഡോളർ ത​​​നി​​​ക്കു ത​​​ന്നു​​​വെ​​​ന്നാ​​​ണ് സ്റ്റോ​​​മി പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.