ഗില്ലറ്റിൻ മാതൃകയ്ക്കു കിട്ടിയത് 8000ഡോളർ
Friday, July 13, 2018 12:48 AM IST
പാ​​​​രീ​​​​സ്: ​​​​ഫ്ര​​​​ഞ്ചു​​​​കാ​​​​ർ വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന ഗി​​​​ല്ല​​​​റ്റി​​​​നി​​​​ന്‍റെ അ​​​​സ​​​​ൽ മാ​​​​തൃ​​​​ക 8,000 ഡോ​​​​ള​​​​റി​​​​നു ലേ​​​​ല​​​​ത്തി​​​​ൽ​​​​ പോയി. 150 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ഗി​​​​ല്ല​​​​റ്റി​​​​ൻ മാ​​​​തൃ​​​​ക വാ​​​​ങ്ങി​​​​യ​​​​ത് ഫ്ര​​​​ഞ്ച് വ്യ​​​​വ​​​​സാ​​​​യി ക്രി​​​​സ്റ്റ​​​​ഫ​​​​ർ ഫെ​​​​വ്രി​​​​യ​​​​ർ ആ​​​​ണ്.

ശി​​​​ക്ഷാ ഉ​​​​പ​​​​ക​​​​ര​​​​ണം ലേ​​​​ല​​​​ത്തി​​​​ൽ വ​​​​യ്ക്കു​​​​ന്ന​​​​തി​​​​ൽ ഫ്ര​​​​ഞ്ച് സ​​​​ർ​​​​ക്കാ​​​​ർ എ​​​​തി​​​​ർ​​​​പ്പ് ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഈ ​​​​ഗി​​​​ല്ല​​​​റ്റി​​​​ൻ ഒ​​​​രി​​​​ക്ക​​​​ൽ​​​​പ്പോ​​​​ലും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ക​​​​ന്പ​​​​നി ലേ​​​​ല ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ഫ്ര​​​​ഞ്ച് വി​​​​പ്ല​​​​വം മു​​​​ത​​​​ലാ​​​​ണ് ഗി​​​​ല്ല​​​​റ്റി​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. വി​​​​പ്ല​​​​വ​​​​കാ​​​​ല​​​​ത്ത് 16,000 പേ​​​​രെ ഈ ​​​​ഉ​​​​പ​​​​ര​​​​ണം കൊണ്ടു ത​​​​ല​​​​വെ​​​​ട്ടി​​​​ക്കൊ​​​​ന്നു. ഇ​​​​വരിൽ ലൂ​​​​യി പ​​​​തി​​​​നാ​​​​റാ​​​​മ​​​​ൻ രാ​​​​ജാ​​​​വും മേ​​​​രി അ​​​​ന്‍റ്വാ​​​​യി​​​​ൻ രാ​​​​ജ്ഞി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

1977 വ​​​​രെ ഫ്രാ​​​​ൻ​​​​സി​​​​ൽ ഗി​​​​ല്ല​​​​റ്റി​​​​ൻ വ​​​​ധ​​​​ശി​​​​ക്ഷ തു​​​​ട​​​​ർ​​​​ന്നു. 1981ൽ ​​​​വ​​​​ധ​​​​ശി​​​​ക്ഷ ത​​​​ന്നെ ഫ്രാ​​​​ൻ​​​​സ് ഉ​​​​പേ​​​​ക്ഷി​​​​ച്ചു. യ​​​​ഥാ​​​​ർ​​​​ഥ ഗി​​​​ല്ല​​​​റ്റി​​​​നു​​​​ക​​​​ൾ മു​​​​ന്പ് ലേ​​​​ല​​​​ത്തി​​​​ൽ വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. 2011ൽ ​​​​ഇ​​​​ത്ത​​​​ര​​​​മൊ​​​​രെ​​​​ണ്ണ​​​​ത്തി​​​​ന് 2,22,000 യൂ​​​​റോ ല​​​​ഭി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.