വധശിക്ഷ പുനഃസ്ഥാപിക്കും: ശ്രീലങ്ക
Thursday, July 12, 2018 1:20 AM IST
കൊ​​​ളം​​​ബോ: മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്ക് വ​​​ധ​​​ശി​​​ക്ഷ ന​​​ൽ​​​കാ​​​ൻ ശ്രീ​​​ല​​​ങ്ക​​​ൻ കാ​​​ബി​​​ന​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചു.

നാ​​​ല്പ​​​തു​​​ വ​​​ർ​​​ഷ​​​മാ​​​യി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന വി​​​ല​​​ക്ക് നീ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണു കാ​​​ബി​​​ന​​​റ്റ് ഈ ​​​തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​ത്. 1978നു​​​ ശേ​​​ഷം ഇ​​​തു​​​വ​​​രെ ആ​​​രെ​​​യും ശ്രീ​​​ല​​​ങ്ക​​​യി​​​ൽ തൂ​​​ക്കി​​​ലേ​​​റ്റി​​​യി​​​ട്ടി​​​ല്ല.


ജ​​​യി​​​ലി​​​ൽ കി​​​ട​​​ന്നു പോ​​​ലും മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തു​​​ന്ന കു​​​റ്റ​​​വാ​​​ളി​​​ക​​​ളു​​​ണ്ടെ​​​ന്നും ഇ​​​നി​​​യും ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും മ​​​ന്ത്രി ഗാ​​​മി​​​നി ജ​​​യ​​​വി​​​ക്ര​​​മ പെ​​​രേ​​​ര പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.