അമേരിക്കൻ എംബസി മേയ് മുതൽ ജറുസലമിൽ
Sunday, February 25, 2018 1:38 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ എം​​​​ബ​​​​സി മേ​​​​യി​​​​ൽ ജ​​​​റു​​​​സ​​​​ല​​​​മി​​​​ലേ​​​​ക്കു മാ​​​​റ്റും. ഇ​​​​സ്ര​​​​യേ​​​​ൽ സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​തി​​​​ന്‍റെ 70-ാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​യി​​​​രി​​​​ക്കും എം​​​​ബ​​​​സി​​​​ മാ​​​​റ്റം. ഇ​​​​പ്പോ​​​​ൾ ടെ​​​​ൽ അ​​​​വീ​​​​വി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന എം​​​​ബ​​​​സി പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ജ​​​​റു​​​​സ​​​​ല​​​​മി​​​​ലെ അ​​​​ർ​​​​ണോ​​​​നാ​​​​യി​​​​ലേ​​​​ക്കാ​​​​ണു മാ​​​​റ്റി സ്ഥാ​​​​പി​​​​ക്കു​​​​ക. അം​​​​ബാ​​​​സ​​​​ഡ​​​​ർ​​​​ക്കും കു​​​​റ​​​​ച്ചു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ഓ​​​​ഫീ​​​​സ് സൗ​​​​ക​​​​ര്യ​​​​മേ ഉ​​​​ണ്ടാ​​​​കൂ.

ഇ​​​​ത് താ​​​​ത്കാ​​​​ലി​​​​ക സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും സ്ഥി​​​​രം എം​​​​ബ​​​​സി​​​​ക്കാ​​​​യു​​​​ള്ള പ​​​​ദ്ധ​​​​തി സ​​​​മാ​​​​ന്ത​​​​ര​​​​മാ​​​​യി തു​​​​ട​​​​രു​​​​മെ​​​​ന്നും സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് വ​​​​ക്താ​​​​വ് ഹെ​​​​ത​​​​ർ ന്യൂ​​​​വേ​​​​ർ​​​​ട്ട് അ​​​​റി​​​​യി​​​​ച്ചു. യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് ഡി​​​​സം​​​​ബ​​​​റി​​​​ൽ ജ​​​​റു​​​​സ​​​​ല​​​​മി​​​​നെ ഇ​​​​സ്രേ​​​​ലി ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണ് എം​​​​ബ​​​​സി​​​​ മാ​​​​റ്റം. ട്രം​​​​പി​​​​ന്‍റെ പ്ര​​​​ഖ്യ​​​​പ​​​​ന​​​​ത്തി​​​​ൽ പ​​​​ല​​​​സ്തീ​​​​നി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധം ഇ​​​​തു​​​​വ​​​​രെ കെ​​​​ട്ട​​​​ട​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.