വൈറ്റ്ഹൗസിലേക്ക് വാൻ ഇടിച്ചുകയറ്റാൻ ശ്രമം; യുവതി അറസ്റ്റിൽ
Sunday, February 25, 2018 1:38 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ സു​​​​ര​​​​ക്ഷാവേ​​​​ലി​​​​യി​​​​ൽ വാ​​​ൻ ഇ​​​ടി​​​പ്പി​​​​ച്ചു​​​​ക​​​​യ​​​​റ്റി​​​​യ യു​​വ​​തി അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. സം​​​​ഭ​​​​വ‌സ​​​​മ​​​​യ​​​​ത്ത് ഇ​​​​വ​​​​രു​​​​ടെ കൈ​​​​യി​​​​ൽ തോ​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ  റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ്, ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മാ​​​​ൽ​​​​ക്കം ടേ​​​​ൺ​​​​ബു​​​​ളി​​​​നെ വൈ​​​​റ്റ്ഹൗ​​​​സി​​​​ൽ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്താ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ വൈ​​​​റ്റ്ഹൗ​​​​സി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സ്തം​​​​ഭി​​​​ച്ച​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. 35 വ​​യ​​സു​​ള്ള ടെ​​​​ന്നസി സ്വ​​​​ദേ​​​​ശി​​​​നി ജെ​​​​സീ​​​​ക്ക ഫോ​​​​ർ​​​​ഡ് ആ​​​​ണ് അപകടമുണ്ടാക്കിയ​​​​തെ​​​​ന്നും മു​​​​ന്പും ഇവർ വൈ​​​​റ്റ്ഹൗ​​​​സ് പ​​​​രി​​​​സ​​​​ര​​​​ത്തു പ്ര​​​​ശ്ന​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​​ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.