നേപ്പാളിൽ ഇടതിന് 116 സീറ്റ്
Wednesday, December 13, 2017 2:48 PM IST
കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ൾ പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കെ​​പി ശ​​ർ​​മ ഒ​​ലി​​യു​​ടെ സി​​പി​​എ​​ൻ-​​യു​​എം​​എ​​ല്ലും പ്ര​​ച​​ണ്ഡ​​യു​​ടെ സി​​പി​​എ​​ൻ-​​മാ​​വോ​​യി​​സ്റ്റു​​ക​​ളും ചേ​​ർ​​ന്നു രൂ​​പീ​​ക​​രി​​ച്ച ഇ​​ട​​തു​​മു​​ന്ന​​ണി 116 സീ​​റ്റ് നേ​​ടി. സി​​പി​​എ​​ൻ-​​യു​​എം​​എ​​ലി​​നു ത​​നി​​ച്ച് 80സീ​​റ്റു​​ണ്ട്. മാ​​വോ​​യി​​സ്റ്റു​​ക​​ൾ​​ക്ക് 36സീ​​റ്റും നേ​​പ്പാ​​ളി കോ​​ൺ​​ഗ്ര​​സി​​ന് 23 സീ​​റ്റും ല​​ഭി​​ച്ചു. മ​​ധേ​​ശി പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് 21സീ​​റ്റു​​ണ്ട്.


ഇ​​ട​​തു​​സ​​ഖ്യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ രൂ​​പീ​​ക​​രി​​ക്കു​​ന്ന സ​​ർ​​ക്കാ​​രി​​ന് ശ​​ർ​​മ ഒ​​ലി നേ​​തൃ​​ത്വം ന​​ൽ​​കും. പ്ര​​വി​​ശ്യാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ഇ​​ട​​തി​​നാ​​ണു മൂ​​ൻ​​തൂ​​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.