രാഷ്‌ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ ചൈന
Monday, November 20, 2017 11:16 AM IST
ബെ​​യ്ജിം​​ഗ്: രാ​​ഷ്‌​​ട്ര​​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ് അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​തി​​നെ​​തി​​രേ ചൈ​​ന. ത​​ർ​​ക്ക​​ത്തി​​ലു​​ള്ള സ്ഥ​​ല​​ത്ത് ഇ​​ന്ത്യ​​ൻ നേ​​താ​​ക്ക​​ളു​​ടെ ഒ​​രു പ്ര​​വ​​ർ​​ത്ത​​ന​​വും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നു ചൈ​​നീ​​സ് വി​​ദേ​​ശ​​കാ​​ര്യ വ​​കു​​പ്പ് വ​​ക്താ​​വ് ലൂ ​​കാം​​ഗ് പ​​റ​​ഞ്ഞു.

അ​​രു​​ണാ​​ച​​ൽ ത​​ങ്ങ​​ളു​​ടെ അ​​ധീ​​ന​​ത​​യി​​ലു​​ള്ള പ്ര​​ദേ​​ശ​​മാ​​ണെ​​ന്നാ​​ണു ചൈ​​ന​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദം. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച അ​​വ​​സാ​​ന​​മാ​​ണു രാ​​ഷ്‌​​ട്ര​​പ​​തി അ​​രു​​ണാ​​ച​​ലി​​ൽ എ​​ത്തി​​യ​​ത്. പു​​തി​​യ നി​​യ​​മ​​സ​​ഭാ മ​​ന്ദി​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യാ​​നാ​​യി​​രു​​ന്നു രാ​​ഷ്‌​​ട്ര​​പ​​തി​​യു​​ടെ സ​​ന്ദ​​ർ​​ശ​​നം.

പ്ര​​തി​​രോ​​ധ മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ അ​​രു​​ണാ​​ച​​ൽ സ​​ന്ദ​​ർ​​ശി​​ച്ച​​തി​​നെ​​യും ചൈ​​ന എ​​തി​​ർ​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.