ട്രംപ് പറഞ്ഞു, ഡുട്ടെർട്ടെ പാടി
ട്രംപ് പറഞ്ഞു, ഡുട്ടെർട്ടെ പാടി
Monday, November 13, 2017 1:56 PM IST
മ​​നി​​ല: ആ​​സി​​യാ​​ൻ ഉ​​ച്ച​​കോ​​ടി​​ക്ക് എ​​ത്തി​​യ രാ​​ഷ്‌ട്രനേ​​താ​​ക്ക​​ൾ​​ക്ക് ന​​ൽ​​കി​​യ അ​​ത്താ​​ഴ​​വി​​രു​​ന്നി​​ൽ ഫി​​ലി​​പ്പീ​​ൻ പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ പാ​​ട്ട് ഹ​​ര​​മാ​​യി. ഞാ​​യ​​റാ​​ഴ്ച 19 രാ​​ഷ്‌ട്രത്ത​​ല​​വ​​ന്മാ​​ർ പ​​ങ്കെ​​ടു​​ത്ത വി​​രു​​ന്നി​​ലാ​​ണ് ഡു​​ട്ടെ​​ർ​​ട്ടെ മൈ​​ക്രോ​​ഫോ​​ൺ കൈ​​യി​​ലെ​​ടു​​ത്ത് ഒ​​രു പ്രേ​​മ​​ഗാ​​ന​​ത്തി​​ന്‍റെ ഈ​​ര​​ടി​​ക​​ൾ പാ​​ടി​​യ​​ത്. യു​​എ​​സി​​ലെ ക​​മാ​​ൻ​​ഡ​​ർ ഇ​​ൻ ചീ​​ഫി​​ന്‍റെ ഉ​​ത്ത​​ര​​വു പ്ര​​കാ​​ര​​മാ​​ണു താ​​ൻ പാ​​ടി​​യ​​തെ​​ന്നു ഡു​​ട്ടെ​​ർ​​ട്ടെ പ​​റ​​ഞ്ഞ​​താ​​യി എ​​ബി​​എ​​സ്-​​സി​​ബി​​എ​​ൻ ന്യൂ​​സ് ചാ​​ന​​ൽ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.

അ​​മേ​​രി​​ക്ക​​യു​​ടെ മു​​ൻ കോ​​ള​​നി​​യാ​​യ ഫി​​ലി​​പ്പീ​​ൻ​​സും അ​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള ബ​​ന്ധം അ​​ടു​​ത്ത​​കാ​​ല​​ത്തു മോ​​ശ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ട്രം​​പി​​ന്‍റെ സ​​ന്ദ​​ർ​​ശ​​നം എ​​ല്ലാം മാ​​റ്റി​​മ​​റി​​ച്ചു. മ​​യ​​ക്കു​​മ​​രു​​ന്നു വേ​​ട്ട​​യു​​ടെ പേ​​രി​​ൽ ഫി​​ലി​​പ്പീ​​ൻ​​സി​​ൽ ന​​ട​​ക്കു​​ന്ന മ​​നു​​ഷ്യാ​​വ​​കാ​​ശ​​ധ്വം​​സ​​ന​​ത്തെ​​ക്കു​​റി​​ച്ച് ട്രം​​പ് ഒ​​ന്നും മി​​ണ്ടി​​യി​​ല്ല. ഡു​​ട്ടെ​​ർ​​ട്ടെ​​യു​​മാ​​യി ന​​ല്ല ബ​​ന്ധ​​മാ​​ണു​​ള്ള​​തെ​​ന്നു പ​​റ​​ഞ്ഞ ട്രം​​പ് ഉ​​ച്ച​​കോ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​തി​​ന് അ​​ദ്ദേ​​ഹ​​ത്തെ പ്ര​​ശം​​സി​​ക്കു​​ക​​യും ചെ​​യ്തു.


ട്രം​​പി​​നെ​​പ്പോ​​ലെ തു​​റ​​ന്ന​​ടി​​ച്ചു സം​​സാ​​രി​​ക്കു​​ന്ന​​തി​​ൽ ത​​ത്പ​​ര​​നാ​​യ ഡു​​ട്ടെ​​ർ​​ട്ടെ കി​​ഴ​​ക്കി​​ന്‍റെ ട്രം​​പ് എ​​ന്നാ​​ണ് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.