ഇന്ത്യൻ വംശജൻ യുഎസിൽ വെടിയേറ്റു മരിച്ചു
Sunday, November 12, 2017 10:42 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നോർത്ത് കരോളൈന സം​​​സ്ഥാ​​​ന​​​ത്ത് വെ​​​ടി​​​വ​​​യ്പി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ മ​​​രി​​​ച്ചു. ഫെ​​​യ്റ്റ​​​ൺ​​​വി​​​ൽ സി​​​റ്റി​​​യി​​​ൽ മോ​​​ട്ട​​​ലും നി​​​ശാ​​​ക്ല​​​ബ്ബും ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ഗു​​​ജ​​​റാ​​​ത്തി വം​​​ശ​​​ജൻ ആ​​​കാ​​​ശ് ആ​​​ർ. ത​​​ലാ​​​ത്തി(40) ആ​​​ണു മ​​​രി​​​ച്ച​​​ത്. ക്ല​​​ബ്ബിൽ​​​നി​​​ന്ന് ഇ​​​റ​​​ക്കി​​​വി​​​ട്ട മാ​​​ർ​​​ക്കീ​​​സ് ഡെ​​​വി​​​റ്റ്(23) തോ​​​ക്കു​​​മാ​​​യി തി​​​രി​​​ച്ചെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളും ക്ല​​​ബ്ലിലെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​നും ത​​​മ്മി​​​ൽ വെ​​​ടി​​​വ​​​യ് പുണ്ടാ​​​യി. കാ​​​ഴ്ച​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന ആ​​​കാ​​​ശി​​​നു വെ​​​ടി​​​യേ​​​റ്റു. മ​​​റ്റു മൂ​​​ന്നു പേ​​​ർ​​​ക്കു​​​കൂ​​​ടി പ​​​രി​​​ക്കേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.