23.94 കോടിയുടെ ക്രിപ്റ്റോകറൻസി പിടിച്ചെടുത്തു
Thursday, February 27, 2025 2:14 AM IST
ന്യൂഡൽഹി: രാജ്യമൊട്ടാകെ രണ്ടു ദിവസമായി നടത്തിയ റെയ്ഡിൽ 23.94 കോടിയുടെ ക്രിപ്റ്റോകറൻസി സിബിഐ പിടിച്ചെടുത്തു. ക്രിപ്റ്റോ വാലറ്റുകൾ, 121 രേഖകൾ, 34 ലാപ്ടോപ്പുകൾ, ഡിസ്കുകൾ, 12 മൊബൈൽ ഫോണുകൾ എന്നിവയും സിബിഐ സംഘം പിടിച്ചെടുത്തു.
ഗെയിൻബിറ്റ്കോയിൻ അഴിമതി കേസിലായിരുന്നു സിബിഐ റെയ്ഡ്. ഡൽഹി. പൂന, നാന്ദെഡ്, കോലാപ്പുർ, മുംബൈ, ബംഗളൂരു, ചണ്ഡിഗഡ്, മൊഹാലി, ഝാൻസി, ഹൂബ്ലി എന്നിങ്ങനെ 60 സ്ഥലങ്ങളിൽ ചൊവ്വാഴ്ചയാണ് സിബിഐ റെയ്ഡ് ആരംഭിച്ചത്.