ബിഷ്ണോയി സംഘാംഗം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Thursday, February 27, 2025 2:14 AM IST
മീററ്റ്: കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളിയെ യുപി പോലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സ്(എസ്ടിഎഫ്) ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി.
വാടകക്കൊലയാളിയായ ജിതേന്ദ്ര(42)യാണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു. ഇരട്ടക്കൊലപാതക കേസിൽ 2018ൽ ജീവപര്യന്തം തടവിനുശിക്ഷിക്കപ്പെട്ട ജിതേന്ദ്ര പരോളിലായിരുന്നു.