തമിഴ്നാട്ടിൽ 2026ൽ ബിജെപി ഭരണം പിടിക്കും: അമിത് ഷാ
Thursday, February 27, 2025 2:14 AM IST
കോയന്പത്തൂർ: 2026 ൽ തമിഴ്നാട്ടിൽ ബിജെപി ഭരണം പിടിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ ഭരണം പിടിച്ചതു പാർട്ടി പ്രവർത്തകരിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ബീലമേട്ടിൽ ബിജെപിയുടെ പുതിയ ഓഫീസ് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിഎംകെയുടെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കേണ്ട സമയമായെന്നും അമിത് ഷാ പറഞ്ഞു. ഡിഎംകെ ഭരണത്തെ വിമർശിച്ച അദ്ദേഹം മറ്റു സംസ്ഥാനങ്ങളിലേക്കു നോക്കുമ്പോൾ തമിഴ്നാട്ടിലാണ് ക്രമസമാധാനനില ഏറ്റവും മോശമായിരിക്കുന്നത്.
യുവാക്കളെയും കോളജ് വിദ്യാർഥികളെയും ദുഷിപ്പിക്കുന്ന മയക്കുമരുന്നുമാഫിയ പോലും ഭരണാധികാരികളുടെ അനുഗ്രഹത്തോടെയാണ് പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ ധാതുകൊള്ളയും മണൽകൊള്ളയും നടക്കുന്നതു ഭരണാധികാരികളുടെ കാരുണ്യത്തിലാണ്. അഴിമതിക്കാർ കാരണം തമിഴ്നാടിന് വലിയ നഷ്ടമാണുണ്ടായതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.