ശ്രീ​​​ന​​​ഗ​​​ർ: നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ്(​​​എ​​​ൻ​​​സി) നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വാ​​​യി ഒ​​​മ​​​ർ അ​​​ബ്ദു​​​ള്ള​​​യെ ഇ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കാ​​​ണ് എ​​​ൻ​​​സി നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി യോ​​​ഗം ചേ​​​രു​​​ക.

അ​​​തി​​​നു​​​ശേ​​​ഷം ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​റെ ക​​​ണ്ട് സ​​​ർ​​​ക്കാ​​​രു​​​ണ്ടാ​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മു​​​ന്ന​​​യി​​​ക്കു​​​മെ​​​ന്ന് ഒ​​​മ​​​ർ അ​​​ബ്ദു​​​ള്ള പ​​​റ​​​ഞ്ഞു. 42 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള എ​​​ൻ​​​സി​​​യാ​​​ണ് ജ​​​മ്മു കാ​​​ഷ്മീ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ക്ഷി.


ആ​​​റ് അം​​​ഗ​​​ങ്ങ​​​ളു​​​ള്ള കോ​​​ൺ​​​ഗ്ര​​​സും ഒ​​​രം​​​ഗ​​​മു​​​ള്ള സി​​​പി​​​എ​​​മ്മും നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു. ഏ​​​താ​​​നും സ്വ​​​ത​​​ന്ത്ര​​​രും സ​​​ർ​​​ക്കാ​​​രി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.