പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത് മൃതദേഹം ചതുപ്പിൽ തള്ളി
Sunday, October 6, 2024 2:13 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു മൃതദേഹം ചതുപ്പിൽ ഉപേക്ഷിച്ച സംഭവത്തിൽ ജനരോഷം അതിശക്തമാകുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ട്യൂഷനുപോയ പെൺകുഞ്ഞിന്റെ മൃതദേഹം ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് കണ്ടെത്തിയത്. ജയനഗറിലെ ഒരു ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.