ദുരന്തമുണ്ടായ ഉടൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി ടെലിഫോണിൽ വിളിച്ചു സഹായവാഗ്ദാനം അറിയിക്കുകയും പ്രതിനിധിയായി കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ വയനാട്ടിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെ ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ കണ്ണൂരിൽ എത്തിയ ഹെലികോപ്റ്ററിൽ മേപ്പാടിയിലെത്താനാണു പരിപാടി. കാലാവസ്ഥയനുസരിച്ച് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന കാര്യമടക്കം യാത്രാപരിപാടിയിൽ മാറ്റമുണ്ടായേക്കാം.ഔദ്യോഗിക തീരുമാനം ഇന്നറിയാം.