ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: പെ​​​​​ണ്‍​കു​​​​​ഞ്ഞി​​​​​നു ജ​​​​ന്മം ​ന​​​​​ൽ​​​​​കി​​​​​യ​​​​​തി​​​​​ന് യു​​​​വ​​​​തി​​​​യെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​ന് വ​​​​​ധ​​​​​ശി​​​​​ക്ഷ. ഭാ​​​​​ര്യ ര​​​​​ണ്ടാ​​​​​മ​​​​​തും പെ​​​​​ണ്‍​കു​​​​​ഞ്ഞി​​​​​നെ പ്ര​​​​​സ​​​​​വി​​​​​ച്ച​​​​​താ​​​​​ണ് കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​നു കാ​​ര​​ണ​​മാ​​യ​​ത്. ഒ​​​​​ഡി​​​​​ഷ അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ സെ​​​​​ഷ​​​​​ൻ​​​​​സ് കോ​​​​​ട​​​​​തി​​​​​യാ​​​​​ണ് ശി​​​​​ക്ഷ വി​​​​​ധി​​​​​ച്ച​​​​​ത്.

2022 ജൂ​​​​​ണ്‍ ഒ​​​​​ന്പ​​​​​തി​​​​​ന് ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​റി​​​​​ലെ ഘ​​​​​ടി​​​​​കി​​​​​യ എ​​​​​ന്ന സ്ഥ​​​​​ല​​​​​ത്തി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. 46കാ​​​​​ര​​​​​നാ​​​​​യ സ​​​​​ഞ്ജീ​​​​​ഷ് ദാ​​​​​സ് ആ​​​​​ണ് പ്ര​​​​​തി. സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ ന​​​​​ഴ്സാ​​​​​യി​​​​​രു​​​​​ന്ന ഭാ​​​​​ര്യ സ​​​​​ര​​​​​സ്വ​​​​​തി​​​​​യെ വീ​​​​​ട്ടി​​​​​ൽ വ​​​​​ച്ച് കു​​​​​ത്തി​​​​​ക്കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 33 ത​​​​​വ​​​​​ണ ഇ​​​​​യാ​​​​​ൾ ഭാ​​​​​ര്യ​​​​​യെ കു​​​​​ത്തി​​​​​യെ​​​​​ന്ന് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.


ആ​​​​​റ് വ​​​​​യ​​​​​സു​​​​​ള്ള മൂ​​​​​ത്ത പെ​​​​​ണ്‍​കു​​​​​ട്ടി​​​​​യെ​​​​​യും ഇ​​​​​യാ​​​​​ൾ ക​​​​​ഴു​​​​​ത്ത​​​​​റു​​​​​ത്ത് കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ശ്ര​​​​​മി​​​​​ച്ചെ​​​​​ങ്കി​​​​​ലും ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. കേ​​​​​സി​​​​​ലെ പ്ര​​​​​ധാ​​​​​ന സാ​​​​​ക്ഷി​​​​​യും ഈ ​​​​​കു​​​​​ട്ടി​​​​​യാ​​​​​ണ്. അ​​​​​പൂ​​​​​ർ​​​​​വ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ കേ​​​​​സെ​​​​​ന്ന് പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​ണ് ജ​​​​​ഡ്ജി ബ​​​​​ന്ദ​​​​​ന ക​​​​​ർ മ​​​​​ര​​​​​ണം വ​​​​​രെ തൂ​​​​​ക്കി​​​​​ലേ​​​​​റ്റാ​​​​​ൻ ശി​​​​​ക്ഷ വി​​​​​ധി​​​​​ച്ച​​​​​ത്.