നാവികസേനാ കപ്പലിൽ തീപിടിത്തം; നാവികനെ കാണാതായി
Tuesday, July 23, 2024 1:36 AM IST
മുംബൈ: അറ്റകുറ്റപ്പണിക്കിടെ മുംബൈയിലെ കപ്പൽശാലയിൽ നാവികസേനയുടെ കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയിൽ തീപിടിത്തെത്തുടർന്ന് നാവികനെ കാണാതായി.
ഫയർ ഫൈറ്റേഴ്സിന്റെ സഹായത്തോടെ കപ്പൽ ജീവനക്കാർ തീയണച്ചു. സംഭവത്തെപ്പറ്റി അന്വേഷിച്ചുവരികയാണെന്നു നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. കപ്പലിനു സാരമായി പരിക്കേറ്റു.