നീറ്റ് ചോദ്യപേപ്പർ ചോർച്ച: വിദ്യാർഥിനി അറസ്റ്റിൽ
Saturday, July 20, 2024 2:12 AM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയിലെ (നീറ്റ്) ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാർഥിനിയെ സിബിഐ അറസ്റ്റ്ചെയ്തു.
റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർഐഎംഎസ്) ഒന്നാംവർഷ വിദ്യാർഥിനി സുരഭി കുമാരിയെയാണു രണ്ടുദിവസം നീണ്ട ചോദ്യംചെയ്യലിനുശേഷം സിബിഐ അറസ്റ്റ്ചെയ്തത്.
നേരത്തേ അറസ്റ്റിലായ പങ്കജ് കുമാർ കൈവശപ്പെടുത്തിയ ചോദ്യപേപ്പറുകളുടെ ഉത്തരം തയാറാക്കിയത് സുരഭി കുമാരി ഉൾപ്പെട്ട അഞ്ചംഗസംഘമാണെന്നു സിബിഐ കണ്ടെത്തി.
നീറ്റ് പരീക്ഷ നടന്ന കഴിഞ്ഞ മേയ് അഞ്ചിന് ഹസാരിബാഗിൽ സുരഭി കുമാരി എത്തിയിരുന്നു. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽനിന്ന് കാൈവശപ്പെടുത്തിയ ചോദ്യപേപ്പറിൽനിന്ന് അഞ്ചംഗസംഘം ഉത്തരം തയാറാക്കുകയായിരുന്നു. ജംഷഡ്പുർ എൻഐടിയിൽനിന്ന് 2017ൽ സിവിൽ എൻജിനിയറിംഗിൽ ബിരുദംനേടിയയാളാണ് പങ്കജ് കുമാർ