ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ റ​ബ​ർ, കാ​പ്പി ബി​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് ബി​ല്ലു​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ൻ നീ​ക്കം.

1934ലെ ​എ​യ​ർ​ക്രാ​ഫ്റ്റ് നി​യ​മ​ത്തി​നു പ​ക​രം ഭാ​ര​തീ​യ വാ​യു​യാ​ൻ വി​ധേ​യ​ക് 2024 അ​ട​ക്ക​മു​ള്ള ബി​ല്ലു​ക​ളാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 2023 ൽ ​പാ​സാ​ക്കി​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ബോ​യി​ലേ​ഴ്സ് നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രും. ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​ത്തി​ലും ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

ഈ ​മാ​സം 22നാ​ണ് പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ണ്‍സൂ​ണ്‍ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​ത്. 2024- 25 സാ​ന്പ​ത്തി​കവ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണ​മാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ധാ​ന അ​ജ​ണ്ട. ഓ​ഗ​സ്റ്റ് 12 ന് ​സ​മ്മേ​ള​നം അ​വ​സാ​നി​ക്കും.


സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ല​മെ​ന്‍റ​റി അ​ജ​ണ്ട തീ​രു​മാ​നി​ക്കു​ന്ന​തി​ന് ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ്പീ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ സു​ദീ​പ് ബ​ന്ദ്യോ​പാ​ധ്യാ​യ (ടി​എം​സി), പി.​പി. ചൗ​ധ​രി (ബി​ജെ​പി), ല​വു ശ്രീ​കൃ​ഷ്ണ ദേ​വ​രാ​യ​ലു (ടി​ഡി​പി), നി​ഷി​കാ​ന്ത് ദു​ബെ (ബി​ജെ​പി), ഗൗ​ര​വ് ഗൊ​ഗോ​യ് (കോ​ണ്‍ഗ്ര​സ്), സ​ഞ്ജ​യ് ജ​യ്സ്വാ​ൾ (ബി​ജെ​പി), ദി​ലേ​ശ്വ​ർ ക​മൈ​ത് (ജെ​ഡി- യു), ​ഭ​ർ​തൃ​ഹ​രി മ​ഹ്താ​ബ് (ബി​ജെ​പി), ദ​യാ​നി​ധി മാ​ര​ൻ (ഡി​എം​കെ), ബൈ​ജ​യ​ന്ത് പാ​ണ്ഡെ (ബി​ജെ​പി), അ​ര​വി​ന്ദ് സാ​വ​ന്ത് (ശി​വ​സേ​ന-​യു​ബി​ടി), കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് (കോ​ണ്‍ഗ്ര​സ്), അ​നു​രാ​ഗ് താ​ക്കൂ​ർ (ബി​ജെ​പി), ലാ​ൽ​ജി വ​ർ​മ (എ​സ്പി) എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.