ഗുജറാത്തിൽ 51.4 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Friday, July 19, 2024 1:41 AM IST
അഹമ്മദാബാദ്: ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) സൂറത്തിൽനിന്ന് 51.4 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൂറത്ത് ജില്ലയിലെ കരേലി പ്രദേശത്ത് മാസം 20,000 രൂപ വാടകയ്ക്ക് എടുത്ത സ്ഥലത്തുനിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്ത്.