ഗാ​​​​ങ്ടോ​​​​ക്ക്: കാ​​​​ണാ​​​​താ​​​​യ സി​​​​ക്കിം മു​​​​ൻ മ​​​​ന്ത്രി ആ​​​​ർ.​​​​സി. പൗ​​​​ഡ്യാ​​​​ലി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​നാ​​​​ലി​​​​ൽ ക​​​​ണ്ടെ​​​​ത്തി. പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ലെ സി​​​​ലി​​​​ഗു​​​​ഡി​​ക്ക് സ​​​​മീ​​​​പ​​​​മു​​​​ള്ള ക​​​​നാ​​​​ലി​​​​ൽ​​​​നി​​​​ന്നാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

മൃ​​​​ത​​​​ദേ​​​​ഹം ന​​​​ദി​​​​യി​​​​ൽ ത​​​​ള്ളി​​​​യ​​​​താ​​​​കാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത​​​​യെ​​​​ന്ന് പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്ട്യാ സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി ഒ​​​​രു പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു. ധ​​​​രി​​​​ച്ചി​​​​രു​​​​ന്ന വാ​​​​ച്ചും വ​​​​സ്ത്ര​​​​ങ്ങ​​​​ളു​​​​മാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹം തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ സ​​​​ഹാ​​​​യ​​​​ക​​​​​​​​മാ​​​​യ​​​​ത്.


പ​​​​ക്യോ​​​​ങ് ജി​​​​ല്ല​​​​യി​​​​ലെ ജന്മനാ​​​​ടാ​​​​യ ചോ​​​​ട്ടാ സി​​​​ങ്താ​​​​മി​​​​ൽ​​​​നി​​​​ന്നു ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴി​​​​നാ​​​​ണ് പൗ​​​​ഡ്യാ​​​​ലി​​​​യെ കാ​​​​ണാ​​​​താ​​​​യ​​​​ത്.

തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം (എ​​​​സ്ഐ​​​​ടി) രൂ​​​​പീ​​​​ക​​​​രി​​​​ച്ച് പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

ആ​​​​ദ്യ സി​​​​ക്കിം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​റാ​​​​യി​​​​രു​​​​ന്ന പൗ​​​​ഡ്യാ​​​​ൽ പി​​​​ന്നീ​​​​ട് സം​​​​സ്ഥാ​​​​ന വ​​​​നം മ​​​​ന്ത്രി​​​​യാ​​​​യി.