വിക്രം മിസ്രി ചുമതലയേറ്റു
Tuesday, July 16, 2024 2:26 AM IST
ന്യൂഡൽഹി: വിനയ് മോഹൻ ക്വാത്ര സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ വിദേശകാര്യ സെക്രട്ടറിയായി വിക്രം മിസ്രി ചുമതലയേറ്റു. 35-ാമത് വിദേശകാര്യ സെക്രട്ടറിയായാണ് മിസ്രി ചുമതലയേറ്റത്. 1989 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.