ന്യൂ​​ഡ​​ല്‍​ഹി: ഗാ​​ര്‍​ഹി​​ക എ​​ല്‍​പി​​ജി ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍​ക്കു​​ള്ള ബ​​യോ​​മെ​​ട്രി​​ക് ആ​​ധാ​​ര്‍ പ്രാ​​മാ​​ണീ​​ക​​ര​​ണ​​ത്തി​​ന് (മ​​സ്റ്റ​​റിം​​ഗ്) സ​​മ​​യ​​പ​​രി​​ധി നി​​ശ്ച​​യി​​ച്ചി​​ട്ടി‌​​ല്ലെ​​ന്ന് കേ​​ന്ദ്ര പെ​​ട്രോ​​ളി​​യം-പ്ര​​കൃ​​തി​​വാ​​ത​​ക മ​​ന്ത്രി ഹ​​ർ​​ദി​​പ് സിം​​ഗ് പു​​രി അ​​റി​​യി​​ച്ചു. കേ​​ര​​ള പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി.​​ സ​​തീ​​ശ​​ൻ ന​​ൽ​​കി​​യ ക​​ത്തി​​ന് മ​​റു​​പ​​ടി​​യാ​​യാ​​ണ് മ​​ന്ത്രി ഇ​​ക്കാ​​ര്യം സ​​മൂ​​ഹമാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

സി​​ലി​​ണ്ട​​ർ വി​​ത​​ര​​ണ​​ത്തി​​ന് എ​​ത്തു​​ന്ന​​വ​​ർ വീ​​ട്ടി​​ൽ വ​​ച്ചുത​​ന്നെ മൊ​​ബൈ​​ൽ ഫോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്തു​​മെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. എ​​ല്‍​പി​​ജി സി​​ലി​​ണ്ട​​ര്‍ ഉ​​ട​​മ​​ക​​ള്‍ ഗ്യാ​​സ് ക​​ണ​​ക്‌​​ഷ​​ന്‍ മ​​സ്റ്റ​​റിം​​ഗ് ന​​ട​​ത്ത​​ണ​​മെ​​ന്ന കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ ഉ​​ത്ത​​ര​​വ് വ​​ന്ന​​തോ​​ടെ ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍​ക്ക് വ​​ലി​​യ പ്ര​​യാ​​സം സൃ​​ഷ്‌​​ടി​​ച്ചി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ഗ്യാ​​സ് ഏ​​ന്‍​സി​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ വ​​ലി​​യ ക്യൂ​വാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​വ​ന്നി​രു​ന്ന​ത്.

ആ​​ധാ​​ര്‍ പ്രാ​​മാ​​ണീ​​ക​​ര​​ണം പൂ​​ര്‍​ത്തി​​യാ​​യി​​ട്ടി​​ല്ലെ​​ന്നു ക​​രു​​തി ഒ​​രു ഉ​​പ​​ഭോ​​ക്താ​​വി​​നും സേ​​വ​​ന​​മോ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളോ നി​​ഷേ​​ധി​​ക്കി​​ല്ലെ​​ന്ന് പെ​​ട്രോ​​ളി​​യം- പ്ര​​കൃ​​തി​​വാ​​ത​​ക മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.
കൂ​​ടാ​​തെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക് ത​​ങ്ങ​​ളു​​ടെ സൗ​​ക​​ര്യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട എ​​ല്‍​പി​​ജി വി​​ത​​ര​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ത്തി​​യും പ്രാ​​മാ​​ണീ​​ക​​ര​​ണം പൂ​​ര്‍​ത്തി​​യാ​​ക്കാം. അ​​തോ​​ടൊ​​പ്പം ബ​​ന്ധ​​പ്പെ​​ട്ട എ​​ണ്ണ​​ക്ക​​മ്പ​​നി​​ക​​ള്‍ ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ള്ള മൊ​​ബൈ​​ല്‍ ആ​​പ്പു​​ക​​ള്‍ വ​​ഴി സ്വ​​ന്തം നി​​ല​​യി​​ലും ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക് പ്രാ​​മാ​​ണീ​​ക​​ര​​ണ പ്ര​​ക്രി​​യ പൂ​​ര്‍​ത്തി​​യാ​​ക്കാ​​നാ​​കു​​മെ​​ന്നും മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.


നേ​​രി​​ട്ടു​​ള്ള ആ​​നു​​കൂ​​ല്യ കൈ​​മാ​​റ്റ പ​​ദ്ധ​​തി​​ക​​ള്‍​ക്കു​​ള്ള ആ​​ധാ​​ര്‍ അ​​ധി​​ഷ്ഠി​​ത പ്രാ​​മാ​​ണീ​​ക​​ര​​ണം ഇ​​ര​​ട്ടി​​പ്പോ ഡ്യൂ​​പ്ലി​​ക്കേ​​ഷ​​നോ ഇ​​ല്ലാ​​തെ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക് കൃ​​ത​​വും യ​​ഥാ​​സ​​മ​​യ​​വും ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന് സ​​ഹാ​​യി​​ക്കും.​​ഏ​​ക​​ദേ​​ശം 55 ശ​​ത​​മാ​​നം പി​​എം​​യു​​വൈ ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ ഇ​​തി​​ന​​കം ത​​ങ്ങ​​ളു​​ടെ പ്രാ​​മാ​​ണീ​​ക​​ര​​ണം പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​ട്ടു​​മു​​ണ്ട്.

എ​​ല്‍​പി​​ജി ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക് ഐ​​ഒ​​സി​​എ​​ല്‍ ആ​​പ്, ബി​​പി​​സി​​എ​​ല്‍ ആ​​പ്, എ​​ച്ച്പി​​സി​​എ​​ല്‍ ആ​​പ് എ​​ന്നി​​വ​​യി​​ലൂ​​ടെ സ്വ​​ന്തം നി​​ല​​യി​​ലും പ്രാ​​മാ​​ണീ​​ക​​ര​​ണം പൂ​​ര്‍​ത്തി​​യാ​​ക്കാം. ഗൂ​​ഗി​​ള്‍ പ്ലേ​​സ്റ്റോ​​റി​​ല്‍​നി​​ന്ന് ഈ ​​ആ​​പ്പു​​ക​​ള്‍ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. സ​​ഹാ​​യ​​ത്തി​​ന് എ​​ല്‍​പി​​ജി ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക് എ​​ണ്ണ ഉ​​ത്പാ​​ദ​​ന​​ ക​​മ്പ​​നി​​ക​​ളു​​ടെ ടോ​​ള്‍​ഫ്രീ ന​​മ്പ​​റാ​​യ 1800 2333555ലും ​​ബ​​ന്ധ​​പ്പെ​​ടാം.