ഇനി ബിജെപിക്കു പിന്തുണയില്ല: നവീൻ പട്നായിക്
Tuesday, June 25, 2024 1:23 AM IST
ഭുവനേശ്വർ: ബിജെപിക്ക് ഇനി പിന്തുണയില്ലെന്നും ബിജെഡി ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്.
ബിജെഡി രാജ്യസഭാ എംപിമാരുടെ യോഗത്തിലാണ് പട്നായിക് ഇക്കാര്യം വ്യക്തമാക്കിയത്.
ഒഡീഷയുടെ ആവശ്യങ്ങൾക്കുവേണ്ടി ശക്തമായി വാദിക്കണമെന്ന് എംപിമാരോട് പട്നായിക് ആവശ്യപ്പെട്ടു.