ബിആർഎസ് എംഎൽഎ സഞ്ജയ്കുമാർ കോൺഗ്രസിൽ
ബിആർഎസ് എംഎൽഎ സഞ്ജയ്കുമാർ കോൺഗ്രസിൽ
Tuesday, June 25, 2024 1:23 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ ബി​​ആ​​ർ​​എ​​സ് എം​​എ​​ൽ​​എ സ​​ഞ്ജ​​യ്കു​​മാ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. ജ​​ഗ്തി​​യാ​​ൽ മ​​ണ്ഡ​​ല​​ത്തെ​​യാ​​ണ് സ​​ഞ്ജ​​യ്കു​​മാ​​ർ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. ഡോ​​ക്ട​​റാ​​യ ഇ​​ദ്ദേ​​ഹം ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യ​​ത്. ‌

കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന അ​​ഞ്ചാ​​മ​​ത്തെ ബി​​ആ​​ർ​​എ​​സ് എം​​എ​​ൽ​​എ​​യാ​​ണ് ഇ​​ദ്ദേ​​ഹം. നേ​​രരത്തേ പോ​​ച​​റം ശ്രീ​​നി​​വാ​​സ് റെ​​ഡ്ഢി, ക​​ഡി​​യം ശ്രീ​​ഹ​​രി, ദാ​​നം നാ​​ഗേ​​ന്ദ​​ർ, ടി. ​​വെ​​ങ്ക​​ട്ട്റാ​​വു എ​​ന്നി​​വ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.