നീറ്റ് പിജി: ഉത്തരസൂചിക പ്രസിദ്ധീകരിക്കണമെന്നു ഹർജി
സ്വന്തം ലേഖകൻ
Monday, June 24, 2024 3:54 AM IST
ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷയ്ക്കുശേഷം ഉത്തരസൂചിക പ്രസിദ്ധീകരിക്കണമെന്നും പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അനുവാദം നൽകണമെന്നുമാശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഈ വർഷത്തെ നീറ്റ് പിജി പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർഥിയാണു കോടതിയെ സമീപിച്ചത്.
വിഷയത്തിൽ ജസ്റ്റീസുമാരായ വിക്രം നാഥ്, എസ്.വി. എൻ. ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന് (എൻബിഇ) നോട്ടീസയച്ചു. നീറ്റ് ഹർജികൾ പരിഗണിക്കുന്ന ജൂലൈ എട്ടിന് ഈ ഹർജിയും പരിഗണിക്കും. അതിനുമുന്പ് മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.
രാജ്യത്തെ മറ്റു പരീക്ഷകൾക്കും നീറ്റ് -യുജി പരീക്ഷയ്ക്കുമടക്കം ഉത്തരസൂചികയും പുനർമൂല്യനിർണയവും അനുവദിക്കുമെന്നിരിക്കേ നീറ്റ് പിജിക്ക് അനുവദിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.