വിദ്യാഭ്യാസമേഖല മാഫിയയുടെ കൈയിൽ: പ്രിയങ്ക ഗാന്ധി
Monday, June 24, 2024 3:54 AM IST
ന്യൂഡൽഹി: നീറ്റ്-യുജി, യുജിസി-നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തെ പ്രധാന പരീക്ഷകളുടെ നടത്തിപ്പിന്റെ അവസ്ഥ ഇതാണെന്നു പ്രിയങ്ക എക്സിൽ കുറിച്ചു. മാഫിയകൾക്കും അഴിമതിക്കാർക്കും രാജ്യത്തെ വിദ്യാഭ്യാസസംവിധാനം തീറെഴുതിക്കൊടുത്തുവെന്നും കുട്ടികളുടെ ഭാവി യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്കു കാരണമെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം: സിപിഎം പോളിറ്റ് ബ്യൂറോ
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന, അധ്യാപക യോഗ്യതാ പരീക്ഷ ക്രമക്കേട് വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നു സിപിഎം പോളിറ്റ് ബ്യൂറോ. വിദ്യാഭ്യാസമേഖലയിലെ കേന്ദ്രീകരണം, വാണിജ്യ- വർഗീയവത്കരണം എന്നിവയുടെ ഫലമാണ് കാണുന്നതെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വ്യാപം അഴിമതിക്കു തുല്യമാണ് ഈ അഴിമതിയെന്നും സിപിഎം ചൂണ്ടിക്കാട്ടി.