ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജാമ്യം തടഞ്ഞതിനെത്തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഇന്നു പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് കേജരിവാളിന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്.
വ്യാഴാഴ്ച കേജരിവാളിന് ഡൽഹി റോസ് അവന്യു കോടതി ജാമ്യം നൽകിയെങ്കിലും വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം തടഞ്ഞു. കേസ് ഫയൽ പഠിക്കാതെയാണ് വിചാരണക്കോടതി ജഡ്ജി ജാമ്യം നൽകിയതെന്ന് ഇഡിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ജാമ്യം തടഞ്ഞത്. ഇതിനെതിരേയാണ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.