റായ്പുർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റുകൾ അടിച്ചിറക്കിയ കള്ളനോട്ട് പിടികൂടി. കള്ളനോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച യന്ത്രങ്ങളും പിടിച്ചെടുത്തു. ആദ്യമായാണ് മാവോയിസ്റ്റുകളുടെ പക്കൽനിന്നു കള്ളനോട്ട്പിടിച്ചെടുക്കുന്നത്.
ശനിയാഴ്ച കോറാജ്ഗുഡ ഗ്രാമത്തിനു സമീപമുള്ള വനമേഖലയിൽ സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് കള്ളനോട്ട് പിടികൂടിയത്. മാവോയിസ്റ്റുകൾ വനത്തിലേക്കു രക്ഷപ്പെട്ടു. 50, 100, 200, 500 രൂപയുടെ കള്ളനോട്ടുകളാണു സുരക്ഷാസേന കണ്ടെടുത്തത്. ബസ്തർ മേഖലയിലെ ആഴ്ചച്ചന്തകളിൽ ഏറെക്കാലമായി മാവോയിസ്റ്റുകൾ കള്ളനോട്ട് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയിരുന്നുവെന്ന് പോലീസ്വൃത്തങ്ങൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.