കൊലക്കേസ്: നടൻ ദർശന്റെ ജുഡീഷൽ കാലാവധി നീട്ടി
Sunday, June 23, 2024 2:02 AM IST
ബംഗളൂരു: കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെ കസ്റ്റഡി കാലാവധി ബംഗളൂരു കോടതി ജൂലൈ നാലുവരെ നീട്ടി. നടന്റെ കൂട്ടാളികളും കൂട്ടുപ്രതികളുമായ നാലുപേരുടെ റിമാൻഡ് കാലവധിയും നീട്ടിയിട്ടുണ്ട്.
ചിത്രദുർഗ സ്വദേശി രേണുകസ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണു നടനെതിരേ നടപടികൾ. കസ്റ്റഡി കാലാവധി നീട്ടിയതിനെത്തുടർന്ന് ദർശനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ പ്രവേശിപ്പിച്ചു.
ദർശന്റെ വനിതാ സുഹൃത്ത് പവിത്ര ഗൗഡ ഉൾപ്പെടെ മറ്റ് 14 പ്രതികളെ രണ്ടുദിവസം മുന്പ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.