വർഗീയ ലഹള: രാജസ്ഥാനിൽ പോലീസുകാർക്ക് പരിക്ക്
Sunday, June 23, 2024 2:02 AM IST
ജോധ്പുർ: ജോധ്പുരിലെ സുർസാഗറിൽ പെരുന്നാൾ പ്രാർഥന നടക്കുന്ന ഈദ്ഗാഹിനു പിന്നിൽ ഗേറ്റ് പണിയാനുള്ള അധികാരികളുടെ ശ്രമം വർഗീയ സംഘർഷത്തിൽ കലാശിച്ചു. അക്രമത്തിൽ രണ്ടു പോലീസുകാർക്കു പരിക്കേറ്റു.
ഒരു കടയും ട്രാക്ടറും തീയിട്ടു നശിപ്പിച്ചു. നിരവധി വാഹനങ്ങൾ അടിച്ചുതകർത്തു. ഗേറ്റ് പണി തുടങ്ങിയതിനുശേഷമായിരുന്നു അക്രമം. പ്രതിഷേധിച്ചവർക്കെതിരേ പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. പ്രദേശത്ത് വൻതോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.