ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു
Sunday, June 23, 2024 2:02 AM IST
വാരാണസി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാകർമം നിർവഹിച്ച മുഖ്യപുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് (86)അന്തരിച്ചു.
അന്ത്യകർമങ്ങൾ മണികർണിക ഘട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ജനുവരി 22നു നടന്ന പ്രാണപ്രതിഷ്ഠാ കർമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുത്തിരുന്നു.
കാശിയിലെ മഹാപണ്ഡിതനും സംഘവേദ വിദ്യാലയത്തിലെ യജുർവേദ അധ്യാപകനുമായ ആചാര്യ ലക്ഷ്മികാന്തിന്റെ വിയോഗം ഹിന്ദുസമൂഹത്തിനു തീരാനഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. മഹാപണ്ഡിതനായ ദീക്ഷിതിന്റെ വിയോഗം ആത്മീയ-സാഹിത്യ ലോകത്തെ വലിയ നഷ്ടമാണെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.