ഫാക്ടറിയിൽ സ്ഫോടനം: നാലു മരണം
Sunday, June 23, 2024 2:02 AM IST
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ അഗ്നിരക്ഷാ ഉപകരണ നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു.
ഗുരുഗ്രാമിലെ ദോൾതാബാദ് വ്യവസായ മേഖലയിലുള്ള ജിഎഫ്ഒ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിൽ ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. 24 ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണു തീയണച്ചത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുള്ള കെട്ടിടങ്ങൾക്കും നാശമുണ്ടായി. സംഭവം നടക്കുന്പോൾ 15 തൊഴിലാളികൾ ഫാക്ടറിയിലുണ്ടായിരുന്നു.